രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം പാര്‍ട്ടിയുടെ ആഭ്യന്തരകാര്യം -മുകുള്‍ വാസ്നിക്

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം പാ൪ട്ടിയുടെ ആഭ്യന്തര കാര്യമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്. തെരഞ്ഞെടുപ്പിന് പാ൪ട്ടിയെ സജ്ജമാക്കുന്നതിന് കേരളത്തിലത്തെിയതായിരുന്നു അദ്ദേഹം. നാല് തെക്കൻ ജില്ലകളിൽ നടക്കുന്ന പ്രവ൪ത്തന കൺവെൻഷനിൽ സംബന്ധിക്കുന്ന അദ്ദേഹം ഇന്ന് രാത്രി കെ.പി.സി.സി ആസ്ഥാനത്ത് ചേരുന്ന സ൪ക്കാ൪ -പാ൪ട്ടി കോ൪ഡിനേഷൻ കമ്മറ്റിയിൽ പങ്കെടുക്കും. വ്യാഴാഴ്ച രാവിലെ കെ.പി.സി.സി ആസ്ഥാനത്ത് നടന്ന സോഷ്യൽ മീഡിയ ദേശീയ സെമിനാ൪ മുകുൾ വാസ്നിക് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷം നടത്തുന്ന ഉപരോധം ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉച്ചക്ക് രണ്ടിന് ജില്ലാപ്രവ൪ത്തന കൺവെൻഷനിൽ സംബന്ധിച്ച ശേഷം കൊല്ലം ജില്ലയിൽ നടക്കുന്ന പ്രവ൪ത്തന കൺവെൻഷനിലും പങ്കെടുക്കും. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തത്തെിയതിന് ശേഷമായിരിക്കും സ൪ക്കാ൪ -പാ൪ട്ടി യോഗത്തിൽ പങ്കടെുക്കുക. ഏകോപനസമിതി യോഗത്തിൽ കോൺഗ്രസിലെ ഇരുഗ്രൂപ്പുകളും തുറന്നിരിക്കാനാണ് തീരുമാനം. സ൪ക്കാരിനെ പ്രഹരിക്കാൻ പ്രതിപക്ഷത്തിന് ആയുധങ്ങൾ ഐ ഗ്രൂപ്പ് നൽകുന്നു എന്ന ആരോപണം എ ഗ്രുപ്പിനുണ്ട്. ചില ഐ ഗ്രൂപ്പ് നേതാക്കളുടെ പരസ്യപ്രസ്താവനകൾക്കെതിരെയും അവ൪ രംഗത്ത് വരും. അതേസമയം, കെ.പി.സി.സി പ്രസിഡൻറിനെ വിശ്വാസത്തിലെടുക്കാതെ മുന്നോട്ട് പോകുന്ന മുഖ്യമന്ത്രി ഡാറ്റാ സെൻറ൪ ആരോപണം, ടി. പി ചന്ദ്ര ശേഖരൻ വധക്കേസ് തുടങ്ങിയ സംഭവങ്ങളിൽ പ്രതിപക്ഷവുമായി ഒത്തു കളിച്ചു എന്ന ആരോപണം ഐ ഗ്രൂപ്പും ഉന്നയിക്കും. മുഖ്യമന്ത്രിയുടെ പ്രവ൪ത്തന ശൈലിയിൽ മാറ്റം വരുത്തണമെന്നും അവ൪ ആവശ്യപ്പെടും.

കെ.പി.സി.സി നി൪വ്വാഹക സമിതിയുടെ പുന:സംഘടനാ പട്ടിക മുകുൾ വാസ്നികിന്് ഇരു ഗ്രൂപ്പുകളും ചേ൪ന്ന് കൈമാറുമെന്നാണ് വിവരം. പട്ടിക ഒരാഴ്ച്ചക്കകം മുകുൾ വാസ്നിക് പ്രസിദ്ധീകരിക്കും. വെള്ളിയാഴ്ച്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നടക്കുന്ന പ്രവ൪ത്തക കൺവെൻഷൻഷനിൽ സംബന്ധിച്ച ശേഷം അദ്ദഹേം കൊച്ചിയിൽ നിന്ന് ദൽഹിക്ക് മടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.