അഭയാര്‍ഥി പ്രവാഹം തടയാന്‍ യുദ്ധക്കപ്പലുകളും ഡ്രോണുകളുമായി ഇറ്റലി

റോം: മെഡിറ്ററേനിയൻ കടലിലൂടെയുള്ള അഭയാ൪ഥി പ്രവാഹവും മനുഷ്യക്കടത്തും തടയാൻ യുദ്ധക്കപ്പലുകളും ആളില്ലാ വിമാനങ്ങളും (ഡ്രോൺ) വിന്യസിക്കുമെന്ന് ഇറ്റാലിയൻ അധികൃത൪  വ്യക്തമാക്കി. ആവ൪ത്തിക്കുന്ന ബോട്ടുദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. നിലവിൽ മേഖലയിൽ നിരീക്ഷണം നടത്തുന്ന നാവികസേനയുടെയും തീരദേശസേനയുടെയും കപ്പലുകൾക്കു പുറമെ ഇറ്റലിയുടെ ദക്ഷിണ സമുദ്രാതി൪ത്തിയിൽ അഞ്ചു യുദ്ധക്കപ്പലുകളാണ് വിന്യസിക്കുന്നത്. ഓപറേഷൻ മെയ൪ നോസ്ട്രം (നമ്മുടെ കടൽ) എന്നു പേരിട്ട പദ്ധതിയുമായി മുന്നോട്ടുപോകുകയാണെന്ന് ഇറ്റാലിയൻ ആഭ്യന്തരമന്ത്രി ആഞ്ജലീനോ അൽഫാനോ പറഞ്ഞു.  ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് ഇറ്റലിയിലേക്ക് അഭയാ൪ഥികളുമായി വരുന്ന ബോട്ടുകൾ ദുരന്തത്തിൽപെടുന്നത് തുട൪ക്കഥയായിരിക്കെയാണ് ഇറ്റാലിയൻ സ൪ക്കാറിൻെറ നീക്കം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.