ദാതിയ (മധ്യപ്രദേശ്): നവരാത്രി ആഘോഷത്തിനിടെ മധ്യപ്രദേശിലെ ദാതിയ ജില്ലയിലുള്ള രത്തൻഗഢ് ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 115 പേ൪ മരിച്ചു. നൂറിലേറെപ്പേ൪ക്ക് പരിക്കേറ്റു. നവരാത്രി ആഘോഷങ്ങളുടെ സമാപനമായി ദു൪ഗാപൂജക്ക് ക്ഷേത്രത്തിലത്തെിയവരാണ് ഞായറാഴ്ച ദുരന്തത്തിൽപെട്ടത്. അഞ്ചുലക്ഷം പേ൪ ക്ഷേത്രത്തിലത്തെിയിരുന്നതായി പറയുന്നു. ദാതിയ ജില്ലാ ആസ്ഥാനത്തുനിന്ന് 55 കിലോ മീറ്റ൪ അകലെ സിന്ധ് നദിക്കരയിൽ വനത്തിനുള്ളിലാണ് ക്ഷേത്രം. 30 കുട്ടികളും മരിച്ചവരിൽപെടും. മരണസംഖ്യ ഉയ൪ന്നേക്കും. 2006ൽ ഇവിടെ 50 പേ൪ പുഴയിൽ ഒലിച്ചുപോയിരുന്നു.
ക്ഷേത്രത്തിലേക്കുള്ള ഇടുങ്ങിയ പാലം പൊളിയുകയാണെന്ന അഭ്യൂഹം പരന്നതാണ് തിക്കിനും തിരക്കിനും ഇടയാക്കിയതെന്ന് പറയുന്നു. അപകടം നടക്കുമ്പോൾ കാൽലക്ഷം പേ൪ പാലത്തിനുമുകളിൽ ഉണ്ടായിരുന്നു. പാലം തകരാൻ പോകുന്നു എന്ന വാ൪ത്ത പരന്നതോടെ ഭക്ത൪ പരിഭ്രാന്തരായി നാലുപാടും ചിതറി ഓടി. നിരവധിപേ൪ പുഴയിൽ വീണതായി കരുതുന്നുണ്ട്. ഉത്ത൪പ്രദേശിൽ നിന്ന് വലിയൊരു സംഘം വിശ്വാസികൾ വന്ന് ക്ഷേത്ര ദ൪ശനത്തിനുള്ള വരി തെറ്റിക്കാൻ ശ്രമിച്ചത് തിരക്കിനിടയാക്കിയതായി ദൃക്സാക്ഷികൾ പറയുന്നു.
തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ചെറിയ തോതിൽ ലാത്തി വീശിയതാണ് തിക്കും തിരക്കും കൂടാനിടയാക്കിയതെന്ന ആരോപണവുമുണ്ട്. ക്ഷുഭിതരായ ജനക്കൂട്ടം പൊലീസിനുനേരെ കല്ളെറിഞ്ഞതിൽ ആറ് പൊലീസുകാ൪ക്ക് പരിക്കേറ്റു. എന്നാൽ, പൊലീസ് ലാത്തി വീശിയതല്ല, പാലം തകരുന്നു എന്ന കിംവദന്തി പരന്നതാണ് തിക്കും തിരക്കും പെട്ടെന്ന് കൂടാനിടയാക്കിയതെന്ന് ദാതിയ എം.എൽ.എ നരോത്തം മിശ്ര പറഞ്ഞു. 68 പേരുടെ മൃതദേഹം കണ്ടത്തെിയതായി പൊലീസ് ഡി.ഐ.ജി ഡി.കെ. ആര്യ വാ൪ത്താ ഏജൻസിയോട് പറഞ്ഞു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ കൂടാനിടയുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. 50 പേ൪ തിരക്കിൽപെട്ടും മറ്റുള്ളവ൪ പുഴയിൽ വീണും പരിഭ്രാന്തരായി പുഴയിലേക്ക് ചാടിയുമാണ് മരിച്ചത്.
മരിച്ചവരുടെ ആശ്രിത൪ക്ക് ഒന്നര ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവ൪ക്ക് 50,000 രൂപയും നിസ്സാര പരിക്കേറ്റവ൪ക്ക് 25,000 രൂപയും സ൪ക്കാ൪ ധനസഹായം പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പു കമീഷൻെറ പ്രത്യേക അനുമതിയോടെയായിരുന്നു ധനസഹായം പ്രഖ്യാപിച്ചത്. ദുരന്തത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ദു$ഖം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.