അവഗണനയില്‍ പ്രതിഷേധിച്ച് എസ്.ഐ.ഒ പാര്‍ലമെന്‍റ് മാര്‍ച്ച്

ന്യൂദൽഹി: ഇഫ്ളു കേരള കാമ്പസിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് എസ്.ഐ.ഒ ആഭിമുഖ്യത്തിൽ പാ൪ലമെൻറ് മാ൪ച്ച് നടത്തി. ജെ.എൻ.യു സെൻറ൪ ഫോ൪ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് ചെയ൪പേഴ്സൻ പ്രഫ. എ.കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസ രംഗത്ത് സാധ്യതകൾ തുറക്കുന്ന സ്ഥാപനമാണ് ഇഫ്ളു  കാമ്പസെന്നും കേരളത്തിൻെറ പുരോഗതിക്ക് അത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
   കേരളത്തിൻെറ വൈജ്ഞാനിക സമ്പത്ത് വ൪ധിപ്പിക്കാൻ കൂടുതൽ ഉന്നത കലാലയങ്ങൾ ആവശ്യമാണ്. എന്നാൽ, ഇപ്പോൾ  ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച ച൪ച്ചകൾ കേവലം മെഡിക്കൽ, എൻജിനീയറിങ് മാനേജ്മെൻറ് സീറ്റുകളുടെ വീതം വെപ്പിലും ഫീസ് ഘടനയിലും ഒതുങ്ങിപ്പോയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്.ഐ.ഒ കേന്ദ്ര ഉപദേശക സമിതിയംഗം അൻസാ൪ അബൂബക്ക൪, സംസ്ഥാന സെക്രട്ടറി ശുഐബ് സി.ടി എന്നിവരും സംസാരിച്ചു. ജാമിഅ മില്ലിയ, അലീഗഢ്, ജെ.എൻ.യു, ദൽഹി സ൪വകലാശാലകളിലെ വിദ്യാ൪ഥികൾ മാ൪ച്ചിൽ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.