തെലങ്കാന: വികാര പ്രകടനങ്ങള്‍ സ്വഭാവികമെന്ന് സുശീല്‍കുമാര്‍ ഷിന്‍ഡെ

ന്യൂദൽഹി: സംസ്ഥാനങ്ങൾ വിഭജിക്കുമ്പോൾ വികാര പ്രകടനങ്ങൾ സ്വഭാവികമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീൽകുമാ൪ ഷിൻഡെ. ജനങ്ങളെ ആശ്വസിപ്പിച്ച് തെലങ്കാന സംസ്ഥാന രൂപീകരണവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന രൂപീകരണം സംബന്ധിച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, കേന്ദ്രസ൪ക്കാരിൻെറ വീഴ്ചകളും തെറ്റായ സമീപനങ്ങളും ആന്ധ്രയിൽ ആഭ്യന്തര യുദ്ധത്തിൻെറ പ്രതീതി ഉണ്ടാക്കിയെന്ന് ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹ പറഞ്ഞു. ഒരു സംസ്ഥാന രൂപീകരണം എങ്ങനെയാകരുത് എന്നതിൻെറ തെളിവാണ് തെലങ്കാന നടപടികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാനും ഹൈദരാബാദ് സംയുക്ത തലസ്ഥാനമാക്കാനുമുള്ള ആന്ധ്രാപ്രദേശ് വിഭജന പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ വ്യാഴാഴ്ചയാണ് അംഗീകാരം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.