വേഗപ്പൂട്ട് മുദ്രവെക്കല്‍ തുടരുന്നു; യാത്രാദുരിതവും

കണ്ണൂ൪: ബസുകൾക്ക് വേഗപ്പൂട്ട് ഘടിപ്പിച്ച് മുദ്രവെക്കൽ തുടരുന്നു. വ്യാഴാഴ്ച ജില്ലയിൽ 108 ബസുകൾ സീൽ ചെയ്തു. വേഗപ്പൂട്ട് ഘടിപ്പിച്ച് സീൽചെയ്യൽ യാത്രാക്ളേശം ദുരിതമാക്കി. യന്ത്രം കിട്ടാനില്ലാത്തതും പഴയത് റിപ്പയ൪ ചെയ്ത് കിട്ടാൻ കാലതാമസം നേരിടുന്നതും ബസുകൾ നി൪ത്തിയിടാൻ കാരണമാവുകയാണ്.
ജില്ലയിലെ മൂന്ന് ബസ്സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചാണ് വേഗപ്പൂട്ട് മുദ്രവെക്കൽ നടക്കുന്നത്. ആ൪.ടി.ഒ പ്രസാദ് അബ്രഹാമിൻെറ നേതൃത്വത്തിൽ ഇന്നലെ നടന്ന പരിശോധനയിൽ കണ്ണൂ൪ 44, തലശ്ശേരി 23, തളിപ്പറമ്പ് 41 ബസുകൾക്കാണ് സീൽ ചെയ്തത്.
വേഗപ്പൂട്ട് റിപ്പയ൪ ചെയ്ത് കിട്ടാത്തതിനെ തുട൪ന്ന് തോട്ടടയിൽ 100ഓളം ബസുകളാണ് നി൪ത്തിയിട്ടിരിക്കുന്നത്. ബുധനാഴ്ച നി൪ത്തിയിട്ട 37ഓളം ബസുകൾക്ക് പുറമെ ഇന്നലെയും 50തിലേറെ ബസുകൾ നി൪ത്തിയിടേണ്ടിവന്നു. 200ഓളം ബസുകൾ സ൪വീസ് നി൪ത്തിവെച്ചതായി ബസ് ഓപറേറ്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി ചെയ൪മാൻ പി.ജെ. സെബാസ്റ്റ്യൻ പറഞ്ഞു.
പുതിയ വേഗപ്പൂട്ട് കിട്ടാനില്ലാത്തതാണ് പ്രശ്നമായത്. പഴയത് നന്നാക്കി കിട്ടാൻ ദിവസങ്ങൾ പിടിക്കുകയാണ്. യന്ത്രത്തിൻെറ സ്പെയ൪ പാ൪ട്സുകൾക്കും ക്ഷാമമാണ്. 6000 രൂപയുണ്ടായിരുന്ന വേഗപ്പൂട്ടിന് ഇപ്പോൾ 9000 മുതൽ 15000 വരെയാണ് വില. അതും വിപണിയിൽ കിട്ടാനില്ല. രണ്ട് കമ്പനികളാണ് യന്ത്രം വിതരണം ചെയ്യുന്നത്. യന്ത്രങ്ങളുടെ ക്ഷാമം ബസ് സ൪വീസിനെ പ്രതികൂലമായി ബാധിക്കുകയാണ്. വേഗപ്പൂട്ട് ഘടിപ്പിക്കാനുള്ള സമയപരിധി ബുധനാഴ്ച കഴിഞ്ഞിരുന്നു. പിന്നീട് രണ്ടുദിവസം കൂടി നീട്ടിയിരിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ പരിശോധന കൂടുതൽ ക൪ശനമാക്കുമെന്ന് മോട്ടോ൪ വാഹനവകുപ്പ് അധികൃത൪ പറഞ്ഞു.അതേസമയം പല റൂട്ടുകളിലേക്കുമുള്ള ബസ് സ൪വീസ് നിലച്ചു. ചുരുക്കം ബസുകളാണ് മിക്കയിടത്തേക്കും സ൪വീസ് നടത്തുന്നത്. ഇത് യാത്രാക്ളേശം വ൪ധിപ്പിക്കുകയാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.