രാജി ഭീഷണിയുമായി കേന്ദ്രമന്ത്രിമാര്‍

ന്യൂദൽഹി: തെലങ്കാന സംസ്ഥാനം രൂപവത്കരിക്കുന്നതിൻെറ തുട൪നടപടികൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയതിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിമാരായ ചിരഞ്ജീവി, പല്ലം രാജു, കെ. സാംബശിവറാവു എന്നിവ൪ രാജി വെച്ചേക്കും.
 മന്ത്രിസഭാ യോഗത്തിൽ ഇവ൪ രാജിഭീഷണി മുഴക്കിയെന്നാണ് അറിയുന്നത്. ആന്ധ്രപ്രദേശ് വിഭജിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് ഒപ്പം നിന്നുകൊണ്ട് സ്വന്തം മണ്ഡലത്തിലേക്ക് ചെല്ലാൻ കഴിയില്ളെന്ന് അവ൪ പറഞ്ഞു. ആന്ധ്രപ്രദേശിലും മന്ത്രിസഭയിൽനിന്ന് കൂട്ടരാജി പ്രതീക്ഷിക്കുന്നുണ്ട്.
 മന്ത്രിസഭാ തീരുമാനത്തിൻെറ പശ്ചാത്തലത്തിൽ മൂന്നുദിവസത്തെ ബന്ദ് പ്രഖ്യാപിച്ച ആന്ധ്രയിലേക്ക് കൂടുതൽ കേന്ദ്രസേനയെ നിയോഗിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിനിടയിൽ സംസ്ഥാനത്ത് പ്രതിഷേധം അലയടിക്കുകയാണ്.
 ആന്ധ്രയിലെ 23ൽ 10 ജില്ലകൾ ഉൾപ്പെടുത്തി തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാനാണ് പദ്ധതി. ആദിലാബാദ്, കരിംനഗ൪, ഖമ്മം, മഹ്ബൂബ് നഗ൪, മേദക്, നൽഗൊണ്ട, നിസാമാബാദ്, രംഗറെഡ്ഢി, വാറങ്കൽ, ഹൈദരാബാദ് എന്നിവയാണ് ഈ ജില്ലകൾ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.