കൽപറ്റ: വിവിധ ആവശ്യങ്ങളുന്നയിച്ച് സ്റ്റേറ്റ് അങ്കണവാടി വ൪ക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് ഫെഡറേഷൻെറ നേതൃത്വത്തിൽ കലക്ടറേറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. 1975 മുതൽ ഐ.സി.ഡി.എസിൻെറ കീഴിൽ അങ്കണവാടികളിൽ ജോലിചെയ്യുന്ന വ൪ക്ക൪മാരുടെയും ഹെൽപ൪മാരുടെയും സേവന വേതന പരിഷ്കരണത്തിൽ, മാറി വരുന്ന കേന്ദ്ര-സംസ്ഥാന സ൪ക്കാറുകളുടെ നിഷേധാത്മക നിലപാടുകളിൽ പ്രതിഷേധിച്ചാണ് സമരം. സമൂഹത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പോഷണം സംരക്ഷിക്കുന്നതിന് നി൪ണായക പങ്ക് വഹിക്കുന്ന ജീവനക്കാ൪ക്ക് തുഛമായ വേതനമാണ് ലഭിക്കുന്നത്. ഭവന രഹിതരായ അങ്കണവാടി ജീവനക്കാ൪ക്ക് പഞ്ചായത്ത് നൽകിയിരുന്ന വീടുകൾക്ക് പോലും വിലക്കേ൪പ്പെടുത്തിയിരിക്കുകയാണ്.
അങ്കണവാടി ജീവനക്കാ൪ക്ക് (പിരിച്ചുവിട്ടവരുൾപ്പെടെ) സ൪വീസ് പെൻഷൻ അംഗീകരിക്കുക, വ൪ക്ക൪മാ൪ക്ക് 10,000 രൂപയും ഹെൽപ൪മാ൪ക്ക് 7,500 രൂപയും ഓണറേറിയം നൽകുക, അ൪ഹരായ ജീവനക്കാ൪ക്ക് വീട് നി൪മിക്കുന്നതിന് ഉത്തരവിറക്കുക, മിനി അങ്കണവാടികളിൽ ഹെൽപ്പ൪മാരെ നിയമിക്കുക, അങ്കണവാടികളിലെ പ്രവ൪ത്തനം ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാ൪ ഉന്നയിച്ചു. ഡി.സി.സി പ്രസിഡൻറ് കെ.എൽ. പൗലോസ് ഉദ്ഘാടനം ചെയ്തു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. ശശി, ജില്ലാ ബാങ്ക് പ്രസിഡൻറ് പി.വി. ബാലചന്ദ്രൻ, മാനന്തവാടി ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് സി. അബ്ദുൽ അഷ്റഫ്, കൽപറ്റ ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. അനിൽകുമാ൪, കൽപറ്റ മുനിസിപ്പൽ ചെയ൪മാൻ പി.പി. ആലി, ജില്ലാ പഞ്ചായത്തംഗം എൻ.കെ. റഷീദ്, അഡ്വ. ജോഷി സിറിയക്, ഗോകുൽദാസ് കോട്ടയിൽ, ഉമാശങ്ക൪, സോഷ്യലിസ്റ്റ് ജനതാ പ്രതിനിധി കെ. പ്രകാശൻ, എം.ജി. ബിജു, നജീബ് കൽപറ്റ, സിൽവി തോമസ്, ഉഷാ വിജയൻ, പാപ്പച്ചൻ , ഫെഡറേഷൻ പ്രസിഡൻറ് വി.പി. ശോശാമ്മ, ജന. സെക്രട്ടറി ടി. ഉഷാകുമാരി എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.