ന്യൂദൽഹി: ഡീസൽ, പാചക വാതക വില കൂട്ടണമെന്ന് കിരീത് പരേഖ് അധ്യക്ഷനായുള്ള സമിതി ശിപാ൪ശ ചെയ്തു. ഡീസലിന് നാലും പാചക വാതകത്തിന് നൂറും രൂപ വ൪ധിപ്പിക്കണമെന്നാണ് സമിതിയുടെ പ്രധാന നി൪ദേശങ്ങൾ. പാചക വാതകത്തിന്‍്റെ വില നിയന്ത്രണം നീക്കി വ൪ഷത്തിൽ 25 ശതമാനം വരെ വില വ൪ധനവിനും സമിതി ശിപാ൪ശ ചെയ്തു.
ഡീസലിന് സബ്സിഡി നൽകുന്നതിലൂടെ സ൪ക്കാറിനുണ്ടാകുന്ന നഷ്ടം നികത്തുന്നതിനു വേണ്ടി എല്ലാ മാസവും ഡീസലിന് ഒരു രൂപ വ൪ധിപ്പിക്കണം. പാചക വാതകത്തിന് നൽകി വരുന്ന സബ്സിഡി പൂ൪ണമായും എടുത്തുകളയണമെന്നും ശിപാ൪ശയിലുണ്ട്. പൊതുവിതരണ മേഖല വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില രണ്ട് രൂപയോളം വ൪ധിപ്പിക്കാനും മൂന്ന് വ൪ഷത്തിനുള്ളിൽ മണ്ണെണ്ണക്ക് നൽകുന്ന സബ്സിഡി പൂ൪ണമായും എടുത്തുകളയണമെന്നും നി൪ദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.