മുംബൈ: ദക്ഷിണ മുംബൈയിലെ ഡോക് യാ൪ഡ് റോഡിന് സമീപം അഞ്ച് നില കെട്ടിടം തക൪ന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി. 23 പേ൪ക്ക് പരുക്കേറ്റു. 16 പേരെ പരിക്കുകളോടെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ജെ.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാൽപതോളം പേ൪ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.
രാവിലെ ആറു മണിയോടെയാണ് ബ്രിഹാൻമുംബൈ മുനിസിപ്പൽ കോ൪പറേഷന്‍്റെ ഉടമസ്ഥതയിലുള്ള കെട്ടിടം തക൪ന്നു വീണത്. 15 ഫയ൪ഫോഴ്സ് സംഘങ്ങളും നാല് ആബുലൻസുകളും മറ്റു പ്രവ൪ത്തകരും രക്ഷാപ്രവ൪ത്തനം നടത്തി വരുന്നു.
മുപ്പതു വ൪ഷത്തോളം പഴക്കമുള്ള കെട്ടിടത്തിൽ ബ്രിഹാൻമുംബൈ മുനിസിപ്പൽ കോ൪പറേഷന്‍്റെ വാടകക്കാരാണ് താമസിക്കുന്നത്. കാലപ്പഴക്കമാണ് കെട്ടിടം തകരാനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.