മുസഫര്‍നഗര്‍: മുന്‍ മന്ത്രി അറസ്റ്റില്‍

ന്യൂദൽഹി: മുസഫ൪നഗ൪ കലാപവുമായി ബന്ധപ്പെട്ട് യു.പിയിലെ മുൻ മന്ത്രിയും ആ൪.എൽ.ഡി  നേതാവുമായ സ്വാമി ഓംവേശ് അറസ്റ്റിൽ.  
കലാപത്തിന് പ്രേരിപ്പിക്കുംവിധം  പ്രകോപന പ്രസംഗം നടത്തിയതിന് ജാമ്യമില്ലാ വാറൻറ് നിലവിലുള്ള  16 നേതാക്കളിലൊരാളാണ് ഓംവേശ്. കഴിഞ്ഞ ദിവസം ബിജ്നോറിൽവെച്ചാണ് പൊലീസ് പിടികൂടിയത്.
 വാറൻറ് നിലവിലുള്ള ബി.ജെ.പി എം.എൽ.എമാരായ സംഗീത് സോം, സുരേഷ് റാണ, ബി.എസ്.പി എം.എൽ.എ നൂ൪ സലിം റാണ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഫേസ്ബുക്കിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഗീത് സോമിനെതിരെ ദേശീയസുരക്ഷാ നിയമപ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്.
മുസഫ൪നഗ൪ എം.പിയും ബി.എസ്.പി നേതാവുമായ കാദി൪ റാണ അടക്കമുള്ള നേതാക്കളാണ് ഇനി അറസ്റ്റിലാകാനുള്ളത്.  അതിനിടെ, മുസഫ൪നഗ൪ മേഖലയിൽ താൻ സന്ദ൪ശനം നടത്തുന്നതോടെ മകനും യു.പി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെതിരായ പ്രതിഷേധം ഇല്ലാതാകുമെന്ന് സമാജ്വാദി പാ൪ട്ടി നേതാവ് മുലായം സിങ് യാദവ് പറഞ്ഞു. വിമ൪ശക൪ എന്തുതന്നെ പറഞ്ഞാലും യു.പി സ൪ക്കാ൪ സമചിത്തതയോടെയാണ് മുസഫ൪നഗ൪ പ്രശ്നം  കൈകാര്യം ചെയ്തത് എന്നത് വസ്തുതയാണ്.
  ഗുജറാത്ത് കലാപം നയിച്ച സംഘ്പരിവാ൪ നേതാവ് തന്നെയാണ് യു.പിയിലെ വ൪ഗീയപ്രശ്നങ്ങളും ഇളക്കിവിടുന്നതെന്ന് അമിത് ഷായെ പരോക്ഷമായി പരാമ൪ശിച്ച് മുലായം കുറ്റപ്പെടുത്തി. എന്നും മതേതരത്വത്തിന് നിലകൊണ്ട പാ൪ട്ടിയാണ് സമാജ്വാദി പാ൪ട്ടി. വ്യക്തിപരമായും അക്കാര്യത്തിൽ വീഴ്ച വരുത്തിയിട്ടില്ല. യു.പിയെ വ൪ഗീയമായി കലാപത്തിൻെറ ഭൂമിയാക്കി നേട്ടം കൊയ്യാൻ ആരെയും പാ൪ട്ടി പ്രവ൪ത്തക൪ അനുവദിക്കില്ളെന്നും  മുലായം  പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.