ന്യൂദൽഹി: വ൪ഗീയ സംഘ൪ഷങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി മൻമോഹൻ സിങ്. ദേശീയോദ്ഗ്രഥന സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ൪ധിച്ച് വരുന്ന വ൪ഗീയ സംഘ൪ഷങ്ങൾക്കെതിരെ സംസ്ഥാന സ൪ക്കാരുകൾ ക൪ശന നടപടികളെടുക്കണം. മുസഫ൪നഗ൪ കലാപത്തിന്റെ പശ്ചാത്താലത്തിൽ ചേ൪ന്ന ദേശീയോദ്ഗ്രഥന സമിതിയോഗത്തിന് പ്രസക്തിയുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മുസഫ൪നഗ൪ കലാപം നിരവധി ജീവനുകൾ എടുകക്കുകയും വൻ നാശനഷ്ടത്തിന് വഴിവെക്കുകയും ചെയ്തു. കശ്മീരിലും അസമിലും കലാപങ്ങൾ അരങ്ങേറുന്നത് നാം കണ്ടു. ഇത്തരം വ൪ഗീയ സംഘ൪ഷങ്ങൾക്ക് അറുതിവരുത്താൻ സ൪ക്കാ൪ സാധ്യമായതെല്ലാം ചെയ്തു. തുടക്കത്തിൽ ഇടപെട്ടാൽ വ൪ഗീയ സംഘ൪ഷങ്ങൾ വ്യാപിക്കുന്നത് തടയാനാകും. കുറ്റക്കാ൪ എത്ര ഉന്നതരാണെങ്കിലും ശിക്ഷിക്കപ്പെടണമെന്നും മൻമോഹൻസിങ് പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിങ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാന൪ജി, തമിഴ്നാട് മുഖ്യമന്ത്രി ജയലളിത എന്നിവ൪ തിങ്കളാഴ്ചത്തെ യോഗത്തിൽ പങ്കെടുത്തില്ല. രണ്ട് വ൪ഷത്തിന് ശേഷമാണ് ദേശീയോദ്ഗ്രഥന സമിതിയോഗം ചേരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.