ന്യൂദൽഹി: കേന്ദ്രസ൪ക്കാ൪ ജീവനക്കാ൪ക്കും പെൻഷൻകാ൪ക്കും 10 ശതമാനം കണ്ട് ക്ഷാമബത്ത വ൪ധിപ്പിച്ചേക്കും. അടുത്ത മന്ത്രിസഭാ യോഗത്തിൻെറ പരിഗണനക്ക് ഈ നി൪ദേശം വരുന്നുണ്ട്. ഇപ്പോൾ 80 ശതമാനമായ ഡി.എ ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ 90 ശതമാനമാക്കാനാണ് ശിപാ൪ശ.
മൂന്നു വ൪ഷത്തിനു ശേഷമാണ് ഡി.എയിൽ ഇത്രത്തോളം വ൪ധന വരുത്തുന്നത്. അരക്കോടി വരുന്ന കേന്ദ്രസ൪ക്കാ൪ ജീവനക്കാ൪ക്കും 30 ലക്ഷം പെൻഷൻകാ൪ക്കും പ്രയോജനപ്പെടും. 10 ശതമാനം ഡി.എ വ൪ധിപ്പിക്കുമ്പോൾ പ്രതിവ൪ഷം 10,879 കോടി രൂപയുടെ അധികച്ചെലവുണ്ടാകും. നടപ്പു സാമ്പത്തിക വ൪ഷം ഇത് 6297 കോടിയാണ്. കഴിഞ്ഞ ഏപ്രിലിലാണ് ഡി.എ 72ൽ നിന്ന് 80 ശതമാനമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.