നന്ദന്‍ നിലേകാനി ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

ബംഗളൂരു: രാജ്യത്തെ ഏകീകൃത തിരിച്ചറിയൽ അതോറിറ്റിയുടെ ചെയ൪മാനും ഐ.ടി വിദഗ്ധനുമായ നന്ദൻ നിലേകാനി രാഷ്ട്രീയത്തിലേക്ക്. അടുത്ത വ൪ഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാ൪ഥിയായി അദ്ദേഹം മത്സരിച്ചേക്കും. നന്ദൻ നിലേകാനിയെ സ്ഥാനാ൪ഥിയാക്കാൻ കോൺഗ്രസ് നേതൃത്വം താൽപര്യം പ്രകടിപ്പിച്ചതായി പാ൪ട്ടി വൃത്തങ്ങൾ പറഞ്ഞു.
സൗത് ബംഗളൂരു മണ്ഡലത്തിൽനിന്നാണ് നിലേകാനി ജനസമ്മതി തേടുക. നിലവിൽ ബി.ജെ.പി എം.പി അനന്ത്കുമാറാണ് ഈ മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്നത്. അതേസമയം, ഇക്കാര്യത്തെ കുറിച്ച് നിലേകാനി പ്രതികരിച്ചിട്ടില്ല. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾക്ക് ഏകീകൃത തിരിച്ചറിയൽ കാ൪ഡായ ആധാ൪ കാ൪ഡുകൾ നൽകുന്ന പദ്ധതി വിജയം കണ്ടത് നിലേകാനിയുടെ ശ്രമഫലമായാണ്. പ്രമുഖ ഐ.ടി കമ്പനിയായ ഇൻഫോസിസിൻെറ സ്ഥാപകരിൽ ഒരാൾ കൂടിയാണ് നിലേകാനി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.