ചെന്നൈ: കൂടങ്കുളം ആണവ നിലയത്തിന് സമീപത്തെ ഗ്രമങ്ങളിൽ 500 കോടി രൂപയുടെ ഭവനപദ്ധതി ഉടൻ ആരംഭിക്കുമെന്ന് തിരുനെൽവേലി ജില്ലാ കലക്ട൪. 12 ഗ്രാമങ്ങളിലായി ഒന്നിന് മൂന്ന് ലക്ഷം രൂപ ചെലവിൽ 10,000 വീടുകളാണ് നി൪മിക്കുക. 5,000 വീടുകൾ ഈവ൪ഷവും 3,000 വീടുകൾ 2014-15 സാമ്പത്തി വ൪ഷത്തിലും ബാക്കി 2,000 അതിന് ശേഷവും പൂ൪ത്തിയാക്കും. ദാരിദ്രരേഖക്ക് താഴെയുള്ളവരും 1.75 സെൻറ് ഭൂമി സ്വന്തമായി ഉള്ളവ൪ക്കുമാണ് ആനുകൂല്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.