സൗദി അറേബ്യക്ക് ഇന്ത്യയുടെ ആശംസ

 ന്യൂദൽഹി: 83ാമത് ദേശീയ ദിനം ആഘോഷിക്കുന്ന സൗദി അറേബ്യക്ക് വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് ആശംസകൾ നേ൪ന്നു. ഇന്ത്യയും സൗദിയും തമ്മിലുള്ള സാംസ്കാരിക, വാണിജ്യ ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 2006ൽ അബ്്ദുല്ല രാജാവ്  ദൽഹി സന്ദ൪ശിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സുദൃഢമാക്കി.  സൗദി ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. സൗദിയിലെ വിദേശി സമൂഹത്തിൽ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരാണ്. മേഖലയുടെ സ്ഥിരതക്കും സമാധാനത്തിനും ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദം കൂടുതൽ ശക്തമാകേണ്ടതുണ്ടെന്നും ആശംസാസന്ദേശത്തിൽ അഹമ്മദ് ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.