ന്യൂദൽഹി: ദൽഹി സ൪വകലാശാല വിദ്യാ൪ഥി യൂനിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എ.ബി.വി.പിക്ക് ജയം. പ്രധാനപ്പെട്ട നാലു സ്ഥാനങ്ങളിൽ മൂന്നും എ.ബി.വി.പി നേടി. മുഖ്യ എതിരാളിയായിരുന്ന എൻ.എസ്.യുവിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ വ൪ഷം യൂനിയൻ കൈപ്പിടിയിലൊതുക്കിയ എൻ.എസ്.യുവിൽനിന്ന് മികച്ച വിജയത്തോടെയാണ് എ.ബി.വി.പി യൂനിയൻ തിരിച്ചുപിടിച്ചത്. എ.ബി.വി.പി സ്ഥാനാ൪ഥികളായ അമൻ അവന (പ്രസി), ഉത്ക൪ഷ് ചൗധരി (വൈ. പ്രസി), രാജു റാവത്ത് (ജോ. സെക്ര) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. എൻ.എസ്.യുവിൻെറ കരിഷ്മ താക്കൂ൪ (സെക്ര) സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ദൽഹി യൂനിവേഴ്സിറ്റിക്കൊപ്പം യൂനിയൻ തെരഞ്ഞെടുപ്പ് നടന്ന ജവഹ൪ലാൽ നെഹ്റു യൂനിവേഴ്സിറ്റിയിലെ വോട്ടെണ്ണൽ തിങ്കളാഴ്ച നടക്കും. ഇവിടെ ഇടതുസംഘടനകൾ തമ്മിലാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.