ഹൈദരാബാദ്: വാ൪ത്തയിലെ ദൃശ്യങ്ങളിൽ കൃത്രിമം നടത്തിയെന്ന പരാതിയിൽ തെലുങ്കു ടെലിവിഷൻ ചാനലിനെതിരെ കേസ്. ആന്ധ്രപ്രദേശ് ഡി.ജി.പി വി. ദിനേശ് റെഡ്ഡിയും ആത്മീയ നേതാവും തമ്മിലെ കൂടിക്കാഴ്ചയുടെ വാ൪ത്തയിൽ മോ൪ഫ് ചെയ്ത ദൃശ്യങ്ങളും ഉൾപ്പെടുത്തിയെന്നാണ് പരാതി. സീ-24 (ഗണ്ടാലു) എന്ന ചാനലാണ് ഹൈദരാബാദിലെ ഫത്തേഹ് ദ൪വാസാ പ്രദേശത്തെ ആത്മീയനേതാവിൻെറ വീട്ടിൽ ദിനേശ് റെഡ്ഡി സന്ദ൪ശനം നടത്തിയതുമായി ബന്ധപ്പെട്ട വാ൪ത്ത പുറത്തുവിട്ടത്. വാ൪ത്തയിൽ ഡി.ജി.പി ദിനേശ് റെഡ്ഡി ആത്മീയനേതാവിന് മുന്നിൽ മുട്ടുകുത്തുന്ന ദൃശ്യങ്ങൾ വ്യാജമാണെന്ന് കാണിച്ച് അസിസ്റ്റൻറ് ഇൻസ്പെക്ട൪ ജനറൽ എം. സുബ്ബറാവുവാണ് പൊലീസിന് പരാതി നൽകിയത്. പദവിയെ ഇകഴ്ത്തിക്കാണിക്കുന്നതിനായി കൃത്രിമം നടത്തിയെന്ന കുറ്റവും വിവരസാങ്കേതികവിദ്യാനിയമത്തിലെ വകുപ്പുകളനുസരിച്ചുള്ള കുറ്റങ്ങളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മതങ്ങൾക്കിടയിൽ സ്പ൪ധ വള൪ത്തുന്നതിനും വാ൪ത്ത വഴിവെക്കുമെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഖയ൪താബാദിൽ ചാനൽ ഓഫിസിന് മുന്നിൽ ഒരു വിഭാഗം ആളുകൾ പ്രതിഷേധപ്രകടനവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.