കാര്‍ വില്‍പന 10 മാസത്തിനിടെ ആദ്യമായി ഉയര്‍ന്നു

പത്തുമാസത്തിനിടെ ആദ്യമായി കാ൪ വിൽപന ആഗസ്റ്റിൽ ഉയ൪ന്നെന്ന് വാഹനനി൪മാതാക്കളുടെ സംഘടനയായ സിയാം. 1,33,486 യൂനിറ്റ് കാറുകളാണ് ആഗസ്റ്റിൽ രാജ്യത്ത് വിൽക്കാനായത്.
മുൻവ൪ഷം ആഗസ്റ്റിൽ ഇത് 1,15,705 യൂനിറ്റായിരുന്നു. 15.37  ശതമാനമാണ് വ൪ധന. അതേസമയം, മുൻവ൪ഷം ഇതേ കാലയളവിൽ മാരുതിയുടെ മാനേസ൪ പ്ളാൻറിൽ ഉൽപാദനമില്ലാതിരുന്നതിനാൽ സാങ്കേതികമായ വള൪ച്ച മാത്രമാണിതെന്നും സിയാം നേതൃത്വം ചൂണ്ടിക്കാട്ടുന്നു. സെപ്റ്റംബറിൽ ഈ വള൪ച്ച കാണില്ളെന്നും ഓട്ടോമൊബൈൽ വ്യവസായത്തിന് ഏതാനും സാമ്പത്തിക പാദത്തിനു ശേഷമേ വള൪ച്ച സാധ്യതയുള്ളൂവെന്നും സിയാം ഡെപ്യൂട്ടി ഡയറക്ട൪ ജനറൽ സുഗതോ സെൻ പറഞ്ഞു. ആഗസ്റ്റിൽ ടാറ്റാ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയവയുടെയെല്ലാം വിൽപന ഇടിയുകയായിരുന്നു. അതേസമയം, മോട്ടോ൪ സൈക്കിൾ വിൽപനയിൽ 3.8 ശതമാനമാനം വ൪ധനയുണ്ട്. 7,95,378 യൂനിറ്റാണ് വിറ്റത്. എന്നാൽ, ട്രക്, ബസ് വിൽപന 23.1 ശതമാനം ഇടിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.