ഖനന അഴിമതി: ഹെഗ്ഡെയുടെ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെന്ന് സര്‍ക്കാര്‍

ബംഗളൂരു: ക൪ണാടകയിലെ ഖനന അഴിമതി സംബന്ധിച്ച് ലോകായുക്ത എൻ. സന്തോഷ് ഹെഗ്ഡെ സമ൪പ്പിച്ച റിപ്പോ൪ട്ടിൽ നടപടിയെടുക്കുമെന്ന് ക൪ണാടക സ൪ക്കാ൪. മുൻ ബി.ജെ.പി സ൪ക്കാ൪ റിപ്പോ൪ട്ടിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് തിരിച്ചയച്ചിരുന്നു.
സംസ്ഥാനത്തെ നിയമവിരുദ്ധ ഖനനത്തെക്കുറിച്ച് 2011ലാണ് ഹെഗ്ഡെ റിപ്പോ൪ട്ട് സമ൪പ്പിച്ചത്. ഖനനവുമായി ബന്ധപ്പെട്ട് 16,000 കോടിയോളം രൂപയുടെ അഴിമതി നടന്നതായി അന്വേഷണത്തിൽ കണ്ടത്തെിയിരുന്നു.
സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ടതായിരുന്നു റിപ്പോ൪ട്ട്. റിപ്പോ൪ട്ടിന്മേൽ അന്വേഷണം നടത്തി ബന്ധപ്പെട്ടവരെ നിയമനടപടികൾക്ക് വിധേയമാക്കുമെന്നായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻെറ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്.  
കേസിൻെറ വിചാരണക്ക് പ്രത്യേക കോടതി സ്ഥാപിക്കാനും സ൪ക്കാ൪ ആലോചിക്കുന്നുണ്ട്.
റിപ്പോ൪ട്ടുമായി സ൪ക്കാ൪ മുന്നോട്ടു പോയാൽ നിരവധി ബി.ജെ.പി നേതാക്കൾ നിയമനടപടി നേരിടേണ്ടി വരും. ലോകായുക്ത റിപ്പോ൪ട്ട് കോൺഗ്രസ് രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.