ന്യൂദൽഹി: വിലക്കയറ്റം തടയാൻ അടിയന്തര നടപടികൾ ആവശ്യപ്പെട്ട് വെൽഫെയ൪ പാ൪ട്ടിയുടെ ആഭിമുഖ്യത്തിൽ ദൽഹി ജന്ത൪മന്തറിൽ ധ൪ണ നടത്തി. അഖിലേന്ത്യാ ജനറൽ സെക്രട്ടറി എസ്.ക്യൂ.ആ൪ ഇല്യാസ് ഉദ്ഘാടനം ചെയ്തു.
യു.പി.എ സ൪ക്കാറിൻെറ വികല സാമ്പത്തിക നയം രാജ്യത്തെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരെ കടുത്ത ദുരിതത്തിലേക്കാണ് നയിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സാമ്പത്തികനയം തിരുത്താൻ സ൪ക്കാ൪ ഇനിയെങ്കിലും തയാറാകണം. കോ൪പറേറ്റുകളുടെ സമ്മ൪ദത്തിന് വഴങ്ങുന്നത് അവസാനിപ്പിച്ച് ജനപക്ഷ നയപരിപാടികൾ ആവിഷ്കരിക്കണം. വിലക്കയറ്റം തടയാൻ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തണം. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വില നിയന്ത്രണ അതോറിറ്റി രൂപവത്കരിക്കണം. എണ്ണവില നിയന്ത്രണം നീക്കിയത് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെൽഫെയ൪പാ൪ട്ടി ദേശീയ വൈസ് പ്രസിഡൻറുമാരായ ഡോ. സഫറുൽ ഇസ്ലാം ഖാൻ, അബ്ദുൽ വഹാബ് ഖിൽജി, ജനറൽ സെക്രട്ടറി പി.സി. ഹംസ, സെക്രട്ടറി ഡോ. തസ്ലീം റെഹാംനി എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.