ഫറോക്ക്: കരിപ്പൂരിൽനിന്നുള്ള ഹജ്ജ് വിമാന സ൪വീസ് ഈ മാസം 25ന് ആരംഭിക്കാനിരിക്കെ ഹജ്ജ് ഹൗസിൽ ചേ൪ന്ന ഹജ്ജ്കമ്മിറ്റിയുടെയും വിവിധ വകുപ്പ് പ്രതിനിധികളുടെയും യോഗം ഹാജിമാരുടെ യാത്ര സംബന്ധിച്ച് മാ൪ഗനി൪ദേശങ്ങൾക്ക് രൂപംനൽകി. ഹാജിമാ൪ നിഷ്ക൪ഷിച്ച സമയത്ത് മാത്രമേ ക്യാമ്പിൽ റിപ്പോ൪ട്ട് ചെയ്യാവൂ എന്ന് യോഗം അറിയിച്ചു. രാവിലെ ഒമ്പത് മണിക്കുള്ള വിമാനത്തിൽ പോകേണ്ടവ൪ തലേദിവസം വൈകുന്നേരം ആറിനും എട്ടിനുമിടയിലും വൈകുന്നേരം നാലുമണിക്കുള്ള വിമാനത്തിൽ പോകുന്നവ൪ യാത്രാദിവസം രാവിലെ ആറിനും എട്ടിനുമിടയിലാണ് ക്യാമ്പിൽ എത്തേണ്ടത്.
മെനിഞ്ചൈറ്റിസ് കുത്തിവെപ്പ്, പോളിയോ തുള്ളിമരുന്ന് എന്നിവ നി൪ദേശിക്കപ്പെട്ട സ്ഥലത്തുനിന്ന് അതത് ദിവസം തന്നെ സ്വീകരിക്കുകയും ‘ഹാറ്റ്’ (ഹെൽത്ത് ആൻഡ് ട്രെയ്നിങ് കാ൪ഡ്) കാ൪ഡിൽ രേഖപ്പെടുത്തി ബന്ധപ്പെട്ട മെഡിക്കൽ ഓഫിസറുടെ സീൽ പതിക്കണം. ഹെൽത്ത് കാ൪ഡിൽ എം.ബി.ബി.എസ് ഡോക്ട൪ തന്നെ ഒപ്പിടണം. ഹാജിമാരുടെ ബാഗേജിൽ സ്വന്തം സാധനങ്ങളല്ലാതെ മറ്റൊന്നും ഉണ്ടാകരുത്. മറ്റുള്ളവ൪ക്ക് കൊടുക്കാനായി ഒന്നും കൊണ്ടുപോകാനും പാടില്ല. വെളിച്ചെണ്ണ, അച്ചാ൪ പോലുള്ളവ ലഗേജിലും, കത്തി, കത്രിക, ബ്ളേഡ്, നഖംവെട്ടി എന്നിവ ഹാൻഡ് ബാഗിലും വെക്കരുത്. ഇലക്ട്രിക്ഇലക്ട്രോണിക്സ് സാധനങ്ങളിൽനിന്ന് ബാറ്ററികൾ മാറ്റിവെക്കണം. തിരിച്ചറിയൽ രേഖകളായ ലോഹവള, കാ൪ഡുകൾ എന്നിവ യാത്ര തുടങ്ങി തിരിച്ചത്തെുംവരെ ശരീരത്തിൽനിന്ന് മാറ്റരുത്. ഒരു കവറിലുള്ള മുഴുവനാളുകളുടെയും ലഗേജ് ഒന്നിച്ചു മാത്രമേ സ്വീകരിക്കുകയുള്ളൂ.
കേരള ഹാജിമാരുടെ യാത്ര നേരെ മക്കത്തേക്കായതിനാൽ ഹാൻഡ് ബാഗിൽ രണ്ട് ജോടി ഇഹ്റാം വസ്ത്രം കരുതണം. സൗദിയിൽ ഉപയോഗിക്കാവുന്ന സിം കാ൪ഡ് ക്യാമ്പിൽനിന്ന് ലഭിക്കും. ബാഗുകളിൽ നിശ്ചിത തൂക്കം മാത്രം സാധനങ്ങളാണ് എടുക്കേണ്ടത്, ഹജ്ജ് കമ്മിറ്റി നൽകിയ ലേബൽ ബാഗുകളിൽ തുന്നിപ്പിടിപ്പിക്കണം. സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ എല്ലാ ബാഗുകളിലുമായി വീതിച്ച് വെക്കുകയും ചികിത്സിക്കുന്ന ഡോക്ടറുടെ കുറിപ്പ് ഇതോടൊപ്പം വെക്കുകയും ചെയ്യുക. ജിദ്ദ, മക്ക, മദീന യാത്രകളിലൊക്കെ ലഗേജ് തങ്ങൾ കയറുന്ന വാഹനത്തിൽ കയറ്റിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം
സബ്സിഡിയിലെ കുറവ്, രൂപയുടെ മൂല്യശോഷണം എന്നിവ കാരണം ഹജ്ജ് യാത്രക്ക് ചെലവേറുമെന്ന് ചില മാധ്യമങ്ങളിൽ വന്ന വാ൪ത്തകൾ അസ്ഥാനത്താണെന്ന് ഹജ്ജ് കമ്മിറ്റി വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യയുടെയും സൗദി അറേബ്യയുടെയും ബന്ധപ്പെട്ട കക്ഷികൾ തമ്മിലും ബാങ്ക് അധികൃതരുമായും നേരത്തേതന്നെ കരാറുകളായതിനാൽ തുകയിൽ മാറ്റങ്ങളൊന്നും ഉണ്ടാവില്ല. സബ്സിഡി തുക കുറയുമെന്ന നിലക്കാണ് ഹാജിമാരിൽ നിന്ന് പണം സ്വീകരിച്ചത്. ഇപ്പോൾ മന്ത്രിസഭ അതിന് അംഗീകാരം നൽകിയതാണ് ചില൪ തെറ്റായി മനസ്സിലാക്കിയത്. ഇന്ത്യയിൽ നിന്നുള്ള തീ൪ഥാടക൪ക്ക് മുൻ വ൪ഷങ്ങളിലെപ്പോലെ 2100 റിയാൽ തന്നെ സൗദിയിലെ ചെലവുകൾക്കായി നൽകും. രൂപയുടെ മൂല്യശോഷണത്തിൻെറ പേരിൽ തുകയിൽ കുറവുണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.