130 വാഹനങ്ങളുള്‍പ്പെട്ട അപകട പരമ്പര; 60 പേര്‍ക്ക് പരിക്ക്

ലണ്ടൻ: ബ്രിട്ടീഷ് നഗരമായ കെൻറിലെ ഷെപ്പി ക്രോസിങിലുണ്ടായ വൻ അപകടത്തിൽ നൂറിലേറെ വാഹനങ്ങൾ  കൂട്ടിയിടിച്ച് നിരവധി പേ൪ക്ക് പരിക്കേറ്റു. എട്ടു പേരുടെ നില അതീവ ഗുരുതരമാണ്. 60 ലേറെ പേ൪ ആശുപത്രിയിൽ ചികിൽസ തേടിയിട്ടുണ്ട്. ബ്രിട്ടനിലെ കിഴക്കൻ കെൻറിലാണ് അപകട പരമ്പര. കനത്ത മൂടൽമഞ്ഞാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മിനിറ്റുകൾക്കിടെയാണ് വാഹനങ്ങൾ ഒന്നിനു പിറകെ ഒന്നായി ഇടിച്ചുതക൪ന്നത്. കാറുകൾ മുന്നിലുള്ളവക്കു മീതെ പാഞ്ഞുകയറി. 2006ൽ ഗതാഗതത്തിനായി തുറന്നുകൊത്ത പാലത്തെ കുറിച്ച് നേരത്തെ ആശങ്കയുയ൪ന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.