ആശാറാം ബാപ്പുവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ജോധ്പൂ൪: പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിൽ ആൾദൈവം ആശാറാം ബാപ്പുവിനെ ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ ദിവസം അ൪ധരാത്രി മധ്യപ്രദേശിലെ ഇന്ദോറിലുള്ള ആശ്രമത്തിൽനിന്ന് അറസ്റ്റ്ചെയ്ത 72കാരനായ ബാപ്പുവിനെ ഞായറാഴ്ച ഉച്ചയോടെയാണ് വൻ സുരക്ഷാ സന്നാഹങ്ങളുടെ അകമ്പടിയോടെ ജോധ്പൂരിലത്തെിച്ചത്.വൈകീട്ട് സെഷൻസ് ജഡ്ജി (റൂറൽ) മനോജ് കെ. വ്യാസ് മുമ്പാകെ ഹാജരാക്കി. ജഡ്ജി ആശാറാം ബാപ്പുവിനെ ഒരു ദിവസത്തേക്ക് പൊലീസ്് കസ്റ്റഡിയിൽ വിട്ടുകൊടുക്കുകയായിരുന്നു. മനായിയിലുള്ള ആശ്രമത്തിൽ കൊണ്ടുപോയി തെളിവെടുക്കുമെന്ന് ജോധ്പൂ൪ പൊലീസ് കമീഷണ൪ ബിജു ജോ൪ജ് ജോസഫ് പറഞ്ഞു. ആശാറാമിനെ വൈദ്യപരിശോധനക്ക് വിധേയമാക്കും. ശിഷ്യൻെറ 16കാരിയായ മകളെ മാനഭംഗപ്പെടുത്തിയതിനാണ് സ്വാമിയെ അറസ്റ്റ് ചെയ്തത്.
ബാപ്പുവിനെ നഗരത്തിലത്തെിക്കുന്നതിൻെറ ഭാഗമായി പഴുതടച്ച സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയത്. എയ൪പോ൪ട്ടിലും തെരുവുകളിലും ആശാറാമിൻെറ ആശ്രമങ്ങൾക്കുള്ളിലും കേസ് രജിസ്റ്റ൪ ചെയ്ത വനിതാ പൊലീസ് സ്റ്റേഷനിലുമൊക്കെ സുരക്ഷ ശക്തമാക്കിയിരുന്നു. എയ൪പോ൪ട്ടിൽനിന്ന് ആഡംബര കാറിൽ പൊലീസ്  അകമ്പടിയോടെയായിരുന്നു യാത്ര. വനിതാ പൊലീസ് സ്റ്റേഷനിലത്തെിക്കാതെ ജോധ്പൂ൪ നഗരത്തിൽനിന്ന് 30 കിലോമീറ്റ൪ അകലെയുള്ള ദാംഗിയവാസിലേക്ക് നീങ്ങാനായിരുന്നു തീരുമാനം.
സായുധരായ പൊലീസുകാരുമായി ഏഴു ബസുകൾ ഈwwww വാഹനവ്യൂഹത്തോടൊപ്പമുണ്ടായിരുന്നു. ജോധ്പൂരിൽ മാൻഡോറിലുള്ള പൊലീസ് കേന്ദ്രത്തിൽ ആശാറാമിനെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. ആവശ്യമെങ്കിൽ ഇയാളെ നഗരത്തിലെ ആശ്രമത്തിലത്തെിച്ച് തെളിവെടുക്കുമെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
പീഡനത്തിനിരയായ പെൺകുട്ടി ആഗസ്റ്റ് 20ന് ദൽഹിയിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് ആശാറാമിനെതിരെ പരാതി നൽകിയത്. മധ്യപ്രദേശിലെ ചിൻദ്വാരയിലുള്ള ആശാറാം ആശ്രമത്തിലെ ഗേൾസ് ഹോസ്റ്റലിൽ  താമസിച്ച് പഠിക്കുകയാണ് കുട്ടി.  ജോധ്പൂരിലെ ആശ്രമത്തിൽവെച്ചാണ് ബാപ്പു ലൈംഗിക പീഡനത്തിനിരയാക്കിയത് എന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു.
ആശാറാമിനെ പിടികൂടാൻ പൊലീസ് കാലതാമസംവരുത്തുന്നെന്ന  ആക്ഷേപങ്ങൾക്കിടെ ശനിയാഴ്ച അ൪ധരാത്രിക്കുശേഷം നാടകീയമായാണ് അറസ്റ്റ് ചെയ്തത്. യാത്ര ചെയ്യാനും ചോദ്യം ചെയ്യലിന് വിധേയനാകാനും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ളെന്ന് ഇന്ദോ൪ മെഡിക്കൽ കോളജിലെ ഡോക്ട൪മാരുടെ സംഘം സാക്ഷ്യപ്പെടുത്തിയശേഷമായിരുന്നു അറസ്റ്റ്. ആശ്രമത്തിൽ എട്ടു മണിക്കൂറോളം കാത്തുനിന്ന ജോധ്പൂ൪ പൊലീസ് ടീം രാത്രി 12.30ന് ആശാറാമിനെ അറസ്റ്റ് ചെയ്ത് വെള്ള ജീപ്പിൽ കയറ്റി വൻ പൊലീസ് സംഘത്തിൻെറ അകമ്പടിയോടെ ഉടൻ വിമാനത്താവളത്തിലത്തെിക്കുകയായിരുന്നു. വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ചിലുള്ള സോഫയിലാണ് ആശാറാം രാവിലെ വരെ കഴിഞ്ഞുകൂടിയത്. ഇന്ദോറിൽനിന്ന് രാവിലെ 7.50ന് എയ൪ ഇന്ത്യ വിമാനത്തിൽ ദൽഹിയിലത്തെിച്ചു. ദൽഹിയിൽനിന്ന് മറ്റൊരു വിമാനത്തിൽ ജോധ്പൂരിലത്തെിക്കുകയായിരുന്നു.
ആശാറാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് ഉത്ത൪പ്രദേശിലെ ഷാജഹാൻപൂ൪ ജില്ലയിൽ മരണം വരെ നിരാഹാര സമരം  തുടങ്ങിയിരുന്നു. ആശാറാമിനെ അറസ്റ്റ് ചെയ്തതോടെ ശനിയാഴ്ച രാത്രി സമരം അവസാനിപ്പിച്ചു.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.