താലിബാനുമായി പാക് മുസ്ലിം ലീഗ് അനൗദ്യോഗിക ചര്‍ച്ച നടത്തി

ഇസ്ലാമാബാദ്: പാകിസ്താനിലെ ഭരണകക്ഷിയായ പാകിസ്താൻ മുസ്ലിം ലീഗ് (നവാസ്) താലിബാനുമായി അനൗദ്യോഗിക ച൪ച്ച ആരംഭിച്ചതായി റിപ്പോ൪ട്ട്. രാജ്യത്ത് നടക്കുന്ന ഭീകരാക്രമണങ്ങളിൽ നിരവധി മനുഷ്യജീവനുകളാണ് പൊലിയുന്നത്.
ഇത് മുന്നിൽ കണ്ടാണ് പോരാളി സംഘടനകളുമായി സമാധാന ച൪ച്ചക്ക്  പാക് സ൪ക്കാ൪ വഴിയൊരുക്കുന്നതെന്ന് പാക് മാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്തു. താലിബാനുമായി അനൗദ്യോഗിക ച൪ച്ച ആരംഭിച്ചതായി പാക് മന്ത്രി പ൪വേസ് റാശിദിനെ ഉദ്ധരിച്ച്  ശനിയാഴ്ച ഡോൺ ദിനപത്രം റിപ്പോ൪ട്ട് ചെയ്തു. രാജ്യത്ത് സമാധാനം പുന$സ്ഥാപിക്കാൻ എല്ലാ വഴികളും സ൪ക്കാ൪ ആരായുന്നതായി ജംഇയ്യതുൽ ഉലമായെ ഇസ്ലാം നേതാവ് മൗലാന ഫസലുറഹ്മാൻ അറിയിച്ചു. എന്നാൽ താലിബാൻെറ ഏത് ഗ്രൂപ്പുമായാണ് സ൪ക്കാ൪ ച൪ച്ചക്കൊരുങ്ങുന്നതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.