മുംബൈ ഭീകരാക്രമണം: പാക് സംഘം ഇന്ത്യയിലേക്ക്

ലാഹോ൪: മുംബൈ ഭീകരാക്രമണ കേസിൻെറ സാക്ഷിവിസ്താരത്തിന് എട്ടംഗ പാക് ജുഡീഷ്യൽ സംഘം ഇന്ത്യയിലത്തെുന്നു. ഈമാസം ഏഴിനായിരിക്കും വിശദമായ ചോദ്യംചെയ്യലിനായി സംഘമത്തെുക.
ഇസ്ലാമാബാദിലെ ഭീകരവിരുദ്ധ കോടതിയിലാണ് മുംബൈ ഭീകരാക്രമണത്തിൻെറ വിചാരണ നടക്കുന്നത്. മുംബൈ അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് പി.വൈ. ലഡേക്കറിൻെറ സാന്നിധ്യത്തിലായിരിക്കും പാക് സംഘം വിസ്താരം നടത്തുക.
പാക് ജുഡീഷ്യൽ കമീഷൻ രണ്ടാം തവണയാണ് ഇന്ത്യയിലത്തെുന്നത്. 2012 മാ൪ച്ചിലെ സന്ദ൪ശനത്തിന് ശേഷം സംഘം സമ൪പ്പിച്ച റിപ്പോ൪ട്ട്  സാക്ഷികളെ വിസ്തരിക്കാൻ കഴിയാത്തതിൻെറ പേരിൽ ഭീകരവിരുദ്ധ കോടതി തള്ളിയിരുന്നു.
തുട൪ന്നാണ്  ഇന്ത്യയുടെ അനുമതിയോടെ സാക്ഷികളെ വിസ്തരിക്കാൻ പാക് ജുഡീഷ്യൽ സംഘം ഇന്ത്യയിലത്തെുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.