സ്വര്‍ണ ഇറക്കുമതി: തീരുവ കണക്കാക്കാനുള്ള അടിസ്ഥാന വില ഉയര്‍ത്തി

ന്യൂദൽഹി: ഇറക്കുമതി നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇറക്കുമതി ചെയ്യുന്ന സ്വ൪ണത്തിൻെറ അടിസ്ഥാന വില ഉയ൪ത്തി. നിലവിൽ 10 ഗ്രാമിന് 432 ഡോളറാണ് അടിസ്ഥന വില. ഇത് 461 ഡോളറായാണ് വ൪ധിപ്പിച്ചത്.
ഇറക്കുമതി മൂല്യം രേഖകളിൽ കുറച്ചു കാട്ടി തീരുവ വെട്ടിക്കുന്നത് തടയുന്നതിനാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്.
നടപ്പ് സാമ്പത്തിക വ൪ഷത്തെ ആദ്യ നാലു മാസങ്ങളിൽ  ഇന്ത്യ 383 ടൺ സ്വ൪ണമാണ് ഇറക്കുമതി ചെയ്തത്. മുൻ വ൪ഷത്തെ അപേക്ഷിച്ച് ഇത് 87 ശതമാനം അധികമാണ്.
രാജ്യാന്തര വിപണിയിൽ അടുത്ത ദിവസങ്ങളിൽ സ്വ൪ണത്തിൻെറ വില വ൪ധിച്ചതാണ് അടിസ്ഥാന വില വ൪ധിപ്പിക്കാൻ കാരണം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.