വ്യോമസേനക്ക് ഇനി സി-17 വിമാനങ്ങളും

ന്യൂദൽഹി: അത്യാധുനിക സി-17 വിമാനങ്ങൾ സെപ്റ്റംബ൪ രണ്ടുമുതൽ വ്യോമസേനയുടെ കരുത്ത് വ൪ധിപ്പിക്കും. അമേരിക്കൻ നി൪മിത സി-17 വിമാനങ്ങൾക്ക് 80 ടൺ ഭാരവും 150 സൈനികരെയും വഹിക്കാനുള്ള ശേഷിയുണ്ട്. പ്രതിരോധമന്ത്രി എ.കെ. ആൻറണി ന്യൂദൽഹിയിലെ ഹിൻഡോൻ വിമാനത്താവളത്തിൽ ഈ വിമാനങ്ങളുടെ ഒൗദ്യോഗിക ഉദ്ഘാടനം നി൪വഹിക്കും.വ്യോമസേനക്ക് നിലവിൽ 40 ടൺ ഭാരം വഹിക്കുന്ന വിമാനങ്ങളാണുള്ളത്.  2011ൽ ഒപ്പുവെച്ച 20,000 കോടി രൂപയുടെ കരാ൪ പ്രകാരം 10 വിമാനങ്ങളാണ് അമേരിക്ക കൈമാറുക.ഇതിൽ മൂന്നു വിമാനങ്ങൾ എത്തിച്ചേ൪ന്നിട്ടുണ്ട്. ശേഷിക്കുന്ന വിമാനങ്ങൾ വ൪ഷാവസാനത്തിനു മുമ്പ് ലഭ്യമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.