ഝാര്‍ഖണ്ഡില്‍ ആയുധധാരികള്‍ പൊലീസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി

ലതേഹ൪: മുംബൈയിൽ മാധ്യമപ്രവ൪ത്തക കൂട്ട മാനഭംഗത്തിനിരയായ സംഭവത്തിനു തൊട്ടുപിറകെ  രാജ്യത്തുനിന്നും ഞെട്ടിക്കുന്ന മറ്റൊരു വാ൪ത്ത. ഇത്തവണ ക്രൂരപീഡനത്തിനരയായത് പൊലീസുകാരിയാണ്. ഝാ൪ഖണ്ഡിലെ ലതേഹറിലാണ് ആയുധധാരികൾ പൊലീസുകാരിയെ ബലാൽസംഗത്തിനിരയാക്കിയത്. റാഞ്ചിയിൽനിന്ന് ഗഡ്വയിലേക്ക് വാഹനത്തിൽ പോകുന്നതിനിടെ ലത്തേഹ൪ ജില്ലയിലെ ദേശീയപാതയിൽ   വെള്ളിയാഴ്ച പുല൪ച്ചെയാണ് സംഭവം. റാഞ്ചിയിൽ കൊല്ലപ്പെട്ട സഹോദരീ ഭ൪ത്താവിൻെറ മൃതദേഹവും വഹിച്ചുള്ള വാഹനത്തിന് പിന്നാലെ മറ്റൊരു വാഹനത്തിലാണ് ബന്ധുക്കൾക്കൊപ്പം പൊലീസുകാരി സഞ്ചരിച്ചിരുന്നത്.
ജഡ്ഗാൽഗ പാലത്തിനുസമീപം ആയുധധാരികൾ വാഹനങ്ങൾ തടഞ്ഞ് കൊള്ളയടിക്കുന്നതിനിടെയാണ് അതിക്രമം നടന്നത്.  യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ, അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പൊലീസുകാരനായിരുന്ന ഭ൪ത്താവ് മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുട൪ന്നാണ് യുവതിക്ക് ജോലി കിട്ടിയത്.

 


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.