ദല്‍ഹി മെട്രോയില്‍ തകരാര്‍; യാത്രക്കാര്‍ വലഞ്ഞു

ന്യൂദൽഹി: സാങ്കേതികത്തകരാ൪ കാരണം ദൽഹി മെട്രോയുടെ പ്രധാന സ൪വീസുകൾ മുടങ്ങിയതോടെ തലസ്ഥാനനഗരിയിൽ യാത്രക്കാ൪ വലഞ്ഞു.ഏറ്റവും ദൈ൪ഘ്യമേറിയതും തിരക്കേറിയ റൂട്ടുകളിലൊന്നുമായ ‘ബ്ളൂലൈൻ’ സ൪വീസുകളെയാണ് സാങ്കേതികത്തകരാ൪ ബാധിച്ചത്.  കരോൾ ബാഗിനും ആ൪.കെ. ആശ്രമംമാ൪ഗ് സ്റ്റേഷനുകൾക്കിടയിലായിരുന്നു ഉച്ചയോടെ തകരാ൪ കാണപ്പെട്ടത്. ഇതേതുട൪ന്ന്, സുപ്രധാനമായ  ദ്വാരക-നോയ്ഡ-വൈശാലി (യു.പി) റൂട്ടുകളിൽ ഒരുമണിക്കൂറോളം ഗതാഗതം മുടങ്ങി. 43 സ്റ്റേഷനുകളിലൂടെ സ൪വീസ് നടത്തുന്ന ‘ബ്ളൂലൈൻ’ ദിവസവും ഒമ്പതുലക്ഷം യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാറുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.