മോഡിക്ക് വിസ നല്‍കരുതെന്ന് യു.എസ് ഉദ്യോഗസ്ഥ

വാഷിങ്ടൺ: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സംശയത്തിൻെറ നിഴലിലുള്ള  സംസ്ഥാന മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് വിസ നൽകരുതെന്ന് യു.എസ് ഉദ്യോഗസ്ഥ. മോഡി ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാ൪ഥിയാകുന്നതിൽ രാജ്യത്തിന് പുറത്തുള്ളവരുടെ അഭിപ്രായത്തിന് പ്രസക്തിയില്ളെന്നും അന്താരാഷ്ട്ര മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട യു.എസ് കമീഷൻ ഉപാധ്യക്ഷ കത്രീന ലാൻേറാസ് സ്വെ് വ്യക്തമാക്കി. എന്നാൽ, തങ്ങളെ ആര് നയിക്കണമെന്നതിൽ രാജ്യത്തെ ജനതയുടെ അഭിപ്രായം പ്രധാനമാണെന്നും അവ൪ അഭിപ്രായപ്പെട്ടു. കലാപത്തിൽ മോഡിയുടെ പങ്കിനെക്കുറിച്ച് ശക്തമായ സംശയം നിലനിൽക്കുന്നതിനാൽ അദ്ദേഹത്തിന് യു.എസ് വിസ നൽകരുതെന്നാണ് കമീഷൻെറ പക്ഷം. കോടതി മോഡിക്കെതിരെ ഒരു തെളിവും കണ്ടത്തെിയില്ളെങ്കിലും തെറ്റുകാരനെന്ന് തെളിയിക്കപ്പെട്ടില്ല എന്നതിന് നിരപരാധിയാണെന്ന് അ൪ഥമില്ളെന്നും  കത്രീന പ്രതികരിച്ചു. ഇക്കാര്യത്തിൽ യു.എസ് ആഭ്യന്തരവകുപ്പിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാമെന്നും അവ൪ കൂട്ടിച്ചേ൪ത്തു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിൽനിന്ന് മതസ്വാതന്ത്ര്യമുൾപ്പെടെയുള്ള വിഷയങ്ങളിൽ ഏറെ പ്രതീക്ഷിക്കുന്നുണ്ടെന്നും ജനാധിപത്യമൂല്യങ്ങൾക്ക് ഇന്ത്യ വിലനൽകുന്നുണ്ടെന്നും കത്രീന വിലയിരുത്തി.
എന്നാൽ, മതസ്വാതന്ത്ര്യവിഷയത്തിൽ കമീഷൻ പട്ടികയിൽ അഫ്ഗാനിസ്താൻ, റഷ്യ, ക്യൂബ, നൈജീരിയ, ലാവോസ്, അസ൪ബൈജാൻ, കസാഖ്സ്താൻ എന്നീ രാജ്യങ്ങൾക്കൊപ്പം രണ്ടാം നിരയിലാണ് ഇന്ത്യയും. കമീഷൻ വിശകലനത്തിൽ രണ്ടാംനിരയാണ് ഇന്ത്യയ൪ഹിക്കുന്നതെന്ന് ഈ വിഷയത്തിൽ കത്രീന പ്രതികരിച്ചു. 2002ലെ ഗുജറാത്ത് കലാപത്തിനുശേഷമാണ് കമീഷൻെറ ‘മതസ്വാതന്ത്ര്യവിഷയത്തിൽ പ്രത്യേക ശ്രദ്ധയ൪ഹിക്കുന്ന രാജ്യങ്ങളു’ടെ പട്ടികയിൽ ഇന്ത്യയത്തെിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.