ന്യൂദൽഹി: പ്രധാനമന്ത്രിയുടെ 15ഇന പരിപാടിയിൽ കൂടുതൽ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന് വകുപ്പു മന്ത്രി കെ. റഹ്മാൻഖാൻ ഇ.ടി. മുഹമ്മദ് ബഷീ൪ എം.പിയെ അറിയിച്ചു. 15ഇന പരിപാടിയുടെ നടത്തിപ്പ് കൂടുതൽ ഫലപ്രദമാക്കാൻ 12ാം പദ്ധതിക്കാലത്ത് പ്രത്യേക സംവിധാനങ്ങൾ ഏ൪പ്പെടുത്തും. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തൊഴിൽ വൈദഗ്ധ്യം ലഭിക്കുന്നതിനുള്ള പ്രത്യേക പദ്ധതി അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു. വിദ്യാ൪ഥികൾക്ക് മതിയായ സ്കോള൪ഷിപ് തുക ലഭ്യമാക്കാൻ ബജറ്റ് വിഹിതം കൂട്ടാൻ ശ്രമിക്കുമെന്നും ഇ.ടി. മുഹമ്മദ് ബഷീറിനെ മന്ത്രി അറിയിച്ചു.
ഇന്ത്യയിൽ പ്രദ൪ശനാനുമതിയുള്ള ടി.വി ചാനലുകളുടെ പട്ടികയിൽനിന്ന് സൗദി അറേബ്യൻ ചാനലിനെ ഒഴിവാക്കിയ നടപടി പുന$പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ടി. മുഹമ്മദ് ബഷീ൪ വാ൪ത്താവിതരണ-പ്രക്ഷേപണ മന്ത്രി മനീഷ് തിവാരിയെ കണ്ടു. നിജസ്ഥിതി പരിശോധിച്ച് റിപ്പോ൪ട്ട് സമ൪പ്പിക്കാൻ മന്ത്രി ബന്ധപ്പെട്ടവ൪ക്ക് നി൪ദേശം നൽകിയിട്ടുണ്ട്.
സൗദി ചാനലിൽ ഇന്ത്യയുടെ താൽപര്യത്തിന് വിരുദ്ധമായതൊന്നും ഇല്ലെന്ന് മന്ത്രിയെ ഇ.ടി. ബഷീ൪ ധരിപ്പിച്ചു. ആത്മീയ കാര്യങ്ങൾ, പുണ്യസ്ഥലങ്ങൾ, തീ൪ഥാടനത്തിൻെറ ദൃശ്യങ്ങൾ, പ്രത്യേക പ്രാ൪ഥനകൾ തുടങ്ങിയവയാണ് ഇതിലുള്ളത്.
വിശ്വസൗഹൃദത്തിൻെറ സന്ദേശം പരത്തുന്ന ഒന്നായി സൗദി ചാനലിനെ കാണണമെന്നും അദ്ദേഹം അഭ്യ൪ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.