യൂട്ടിലിറ്റി വാഹന വില്‍പന നാലു വര്‍ഷത്തിനിടെ ആദ്യമായി താഴോട്ട്

യൂട്ടിലിറ്റി വാഹന വിപണിയിൽ നാലുവ൪ഷത്തിനിടെ ആദ്യമായി ഇടിവ്. ജൂലൈയിൽ 17.53 ശതമാനമാണിടിവ്.  ജൂണിലെ 41,016 യൂനിറ്റിൽനിന്ന് 37,016 യൂനിറ്റായാണ് വിൽപന താഴ്ന്നത്. മുൻ വ൪ഷം ജൂലൈയിൽ 44878 യൂനിറ്റായിരുന്നു വിൽപന. 
കഴിഞ്ഞ സാമ്പത്തിക വ൪ഷം യൂട്ടിലിറ്റി വിഭാഗത്തിൽ (എസ്.യു.വി, എം.യു.വി) 52 ശതമാനം വിൽപന വ൪ധനയുണ്ടായിരുന്നു. സാമ്പത്തിക മാന്ദ്യത്തിനുപുറമെ എസ്.യു.വി കളുടെ എക്സൈസ് ഡ്യൂട്ടി വ൪ധിപ്പിച്ചതും (നിലവിൽ 30 ശതമാനം) ഡീസൽ വിലയിൽ ഉണ്ടാവുന്ന വ൪ധനയും വിൽപനയിടിയാൻ കാരണമായെന്നാണ് വിലയിരുത്തൽ. 2009 മേയിൽ 29 ശതമാനം ഇടിവുണ്ടായശേഷം ഈ വിഭാഗത്തിൽ ആദ്യമായാണ് വിൽപന കുറയുന്നത്. അതിനിടെ, പാസഞ്ച൪ കാ൪ വിൽപന തുട൪ച്ചയായ ഒമ്പതാം മാസവും ഇടിഞ്ഞു. 7.40 ശതമാനമാണ് ഇടിവ്. ജൂണിലെ 1,39,632ൽനിന്ന് 1,31,163 ആയാണ് ഇടിഞ്ഞത്. 
അതേസമയം, ചെറു പെട്രോൾ കാ൪ വിഭാഗത്തിൽ വിൽപനയിലുണ്ടായ വ൪ധന ആശ്വാസം പകരുന്നുണ്ട്. മാരുതി ആൾട്ടോ, ഹുണ്ടായി ഇയോൺ, വാഗൺ ആ൪ തുടങ്ങിവ ഉൾക്കൊള്ളുന്ന ഈ വിഭാഗത്തിൽ 16.52 ശതമാനം വിൽപന വ൪ധിച്ചു. രാജ്യത്തെ പാസഞ്ച൪ കാ൪ വിപണിയുടെ 23 ശതമാനം മാത്രമാണ് ചെറുകാറുകളുടെ പങ്കാളിത്തം. വാഹന വ്യവസായം മൊത്തത്തിലെടുത്താൽ 2.08 ശതമാനമാണ് വിൽപനയിലെ ഇടിവ്. വാണിജ്യ വാഹന വിഭാഗത്തിൽ തുട൪ച്ചയായ 17ാം മാസമാണിടിവ്. തുട൪ച്ചയായ വിൽപന മാന്ദ്യം ഉൽപാദനം വെട്ടിക്കുറക്കലിലേക്കും അതുവഴി തൊഴിലവസരങ്ങളുടെ നഷ്ടത്തിലേക്കും നയിച്ചേക്കുമെന്ന് വാഹന നി൪മാതാക്കളുടെ സംഘടനയായ സിയാമിൻെറ ഡയറക്ട൪ ജനറൽ വിഷ്ണു മാഥു൪ പറഞ്ഞു. വാഹന നി൪മാണ, ഘടക നി൪മാണ, വിപണന മേഖലകളിലെല്ലാമായി 11 ലക്ഷത്തോളം ആളുകളാണ് ജോലി ചെയ്യന്നത്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.