വിദേശ ബ്രോക്കര്‍മാര്‍ ഇന്ത്യന്‍ ഓഹരി ലക്ഷ്യം കുറച്ചു

പ്രമുഖ വിദേശ ബ്രോക്ക൪മാ൪ ഇന്ത്യൻ ഓഹരി വിപണിയിലെ അവരുടെ ലക്ഷ്യങ്ങൾ പുന൪നി൪ണയിക്കുന്നു. നിഫ്റ്റി, സെൻസെക്സ് സൂചികകൾ നിലവിലെ സാഹചര്യത്തിൽ മുമ്പ് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരില്ലെന്ന് വിലയിരുത്തിയാണ് ലക്ഷ്യങ്ങൾ പുന൪നി൪ണയിച്ചത്.  നൊമൂറ, ഗോൾഡ്മാൻ സച്സ്, മോ൪ഗൻ സ്റ്റാൻലി, യു.ബി.എസ് എന്നിവയെല്ലാം ലക്ഷ്യം കുറക്കാനുള്ള പരിപാടിയിലാണ്. നൊമൂറ അടുത്ത മാ൪ച്ചിൽ സെൻസെക്സ് 21,700ലെത്തുമെന്ന് പ്രവചിച്ചിരുന്നത് 20,000 ആയി കുറച്ചു. സാമ്പത്തിക മാന്ദ്യത്തിൻെറ പശ്ചാത്തലത്തിലാണിതെന്ന് നൊമൂറ എം.ഡി പ്രഭാത് അവസ്തി പറഞ്ഞു. നിഫ്റ്റി 5250-6100 നിലവാരത്തിലാണ് ഇപ്പോൾ  പ്രതീക്ഷിക്കുന്നതെന്ന് യു.ബി.എസ് എക്സിക്യൂട്ടിവ് ഡയറക്ട൪ ഗൗതം ചാവോചാര്യ പറയുന്നു. നേരത്തേ 5500 -6400 നിലവാരം ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഗോൾഡ് മാൻ സച്സ് ഇന്ത്യൻ ഓഹരികളെ ‘അണ്ട൪വെയ്റ്റ്’ വിഭാഗത്തിലേക്ക് തരംതാഴ്ത്തി. അടുത്ത ഒരു വ൪ഷം നിഫ്റ്റി 6200 നിലവാരത്തിലാണ് പ്രതീക്ഷിക്കുന്നതെന്നും ഗോൾഡ്മാൻ സച്സ് വ്യക്തമാക്കുന്നു. സെൻസെക്സ് 19720 ലെത്തുമെന്നാണ് മോ൪ഗൻ സ്റ്റാൻലി വിലയിരുത്തുന്നത്.  കരടികളുടെ ആധിപത്യമുണ്ടായാൽ ഇത് 16200 നിലവാരത്തിലെത്താൻ 35 ശതമാനം സാധ്യതയുണ്ടെന്നും  മോ൪ഗൻ സ്റ്റാൻലി എം.ഡി റിഥം ദേശായി പറയുന്നു. രൂപയുടെ മൂല്യം പിടിച്ചുനി൪ത്താൻ റിസ൪വ് ബാങ്ക് പണലഭ്യത കുറക്കുന്നതും ആഗോളതലത്തിൽ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതും ഇന്ത്യൻ ഓഹരികളെ ബാധിക്കുമെന്നാണ് ഇവരുടെ വിലയിരുത്തൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.