ബി.എസ്.ഇ യിലെ 908 ഓഹരികള്‍ മുഖവിലയിലും താഴെ

ബി.എസ്.ഇ യിൽ സജീവ വ്യാപാരം നടക്കുന്ന 3167 ഓഹരികളിൽ 908 എണ്ണവും തിങ്കളാഴ്ചയിലെ കണക്കനുസരിച്ച് മുഖവിലയിലും താഴെ. ഇവയുടെ വിപണി മൂല്യത്തിൽ 55 ശതമാനം ഇടിവുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇവയുടെ മൊത്തം വിപണി മൂലധനം ഈ വ൪ഷം ആദ്യം 36,350 കോടിയായിരുന്നത്് 16,508 കോടിയായി താഴ്ന്നു. ഇവയിൽ 607 എണ്ണവും ബി.എസ.്ഇ.ബി ഗ്രൂപ്പിൽ പെടുന്നവയാണ്. ബാക്കി 301 എണ്ണം ടി ഗ്രൂപ്പിലും. ബാ൪ട്രോണിക്സ് ഇന്ത്യ, സുന്ദ൪ ഇൻഡസ്ട്രീസ്, റോയൽ ഇന്ത്യ, ജിൻഡാൽ കോട്ടക്സ്, അമ൪ റെമഡീസ് തുടങ്ങിയവയെല്ലാം മുഖവിലക്ക് താഴെ വ്യാപാരം നടക്കുന്നവയിലുൾപ്പെടും.  നിക്ഷേപക താൽപര്യം നഷ്ടപ്പെട്ടതും കമ്പനികളുടെ ദു൪ബലതയും മോശം പ്രകടനവും ഇവയുടെ മൂല്യത്തക൪ച്ചക്ക് ഇടയാക്കിയിട്ടുണ്ടെന്ന് വിപണി വിദഗ്ധ൪ പറയുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.