സഞ്ചരിക്കുന്ന 10 സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് 1.5 കോടി

ന്യൂദൽഹി: അവശ്യസാധനങ്ങൾ ജനങ്ങളുടെ വീട്ടുപടിക്കൽ എത്തിക്കുന്നതിന് സംസ്ഥാന സിവിൽ സപൈ്ളസ് കോ൪പറേഷന് 10 വാഹനങ്ങൾ വാങ്ങാൻ 1.50 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യ-പൊതുവിതരണ മന്ത്രി കെ.വി. തോമസ് അറിയിച്ചു.
 കഴിഞ്ഞ വ൪ഷം സംസ്ഥാന കൺസ്യൂമ൪ ഫെഡറേഷന് 10 സഞ്ചരിക്കുന്ന സൂപ്പ൪മാ൪ക്കറ്റുകൾക്ക് ഒന്നരക്കോടി അനുവദിച്ചിരുന്നു. ഇതോടെ, സംസ്ഥാനത്ത് സഞ്ചരിക്കുന്ന സൂപ്പ൪മാ൪ക്കറ്റുകൾ 20 ആയി. സിവിൽ സപൈ്ളസ് കോ൪പറേഷന് ആദ്യമായാണ് ഇത്തരമൊരു സഹായം കേന്ദ്രം അനുവദിക്കുന്നത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.