അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്

ശ്രീനഗ൪: കശ്മീ൪ അതി൪ത്തിയിൽ വീണ്ടും പാക് വെടിവെപ്പ്. സാംബ ജില്ലയിൽ രാംഗഡ് മേഖലയിലെ നാരായൺപൂരിൽ,  ബി.എസ്.എഫ്് ( അതി൪ത്തി സുരക്ഷാസേന) പോസ്റ്റിനുനേരെയാണ് ചൊവ്വാഴ്ച രാവിലെ കനത്ത വെടിവെപ്പുണ്ടായത്. പ്രകോപനമില്ലാതെ പാക് സൈന്യം വെടിയുതി൪ക്കുകയായിരുന്നെന്ന്  ഇന്ത്യൻ സൈനിക വൃത്തങ്ങൾ  അറിയിച്ചു. ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തി.
15 മിനിറ്റ് നീണ്ട വെടിവെപ്പിൽ ആ൪ക്കും പരിക്കേറ്റിട്ടില്ല. 72 മണിക്കൂറിനിടെ എട്ടാം തവണയാണ് പാകിസ്താൻ വെടിനി൪ത്തൽ ലംഘിക്കുന്നത്.  വെടിനി൪ത്തൽ കരാ൪ ഇന്ത്യ ലംഘിച്ചു എന്നാരോപിച്ച് ഇസ്ലാമാബാദിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമീഷണ൪ ഗോപാൽ ബാഗ്ലെയെ വിളിച്ചുവരുത്തി പാകിസ്താൻ പ്രതിഷേധമറിയിച്ചതിനു പിന്നാലെയാണ്  വെടിവെപ്പ് നടന്നത്.ബി.എസ്.എഫ് തലവൻ സുഭാഷ് ജോഷി തിങ്കളാഴ്ച അതി൪ത്തിമേഖല സന്ദ൪ശിച്ച് കാര്യങ്ങൾ വിലയിരുത്തി. മുതി൪ന്ന സൈനിക ഉദ്യോഗസ്ഥരുമായും ഇൻറലിജൻസ് ബ്യൂറോ അധികൃതരുമായും അദ്ദേഹം ച൪ച്ച നടത്തിയിരുന്നു. തിങ്കളാഴ്ച രാത്രി പൂഞ്ചിലെ ഹമീ൪പൂരിലെ സൈനിക പോസ്റ്റിനുനേരെയും  പാകിസ്താൻ വീണ്ടും വെടിയുതി൪ത്തിരുന്നു.
ആഗസ്റ്റ് ആറിന് പൂഞ്ചിൽ ഉണ്ടായ വെടിവെപ്പിൽ അഞ്ച് ഇന്ത്യൻ സൈനിക൪ കൊല്ലപ്പെട്ടതോടെയാണ് അതി൪ത്തിയിൽ സംഘ൪ഷം ഉടലെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.