സോധിക്ക് ഖേല്‍രത്ന; രഞ്ജിത്തിന് അര്‍ജുന

ന്യൂദൽഹി: രാജ്യത്തിൻെറ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്ന അവാ൪ഡിന് പ്രമുഖ ഷൂട്ടിങ് താരം രഞ്ജൻ സോധിയെ സെലക്ഷൻ കമ്മിറ്റി നാമനി൪ദേശം ചെയ്തു. എന്നാൽ, പതിറ്റാണ്ടിലേറെയായി ഇന്ത്യൻ വോളിബാളിൽ കരുത്തുറ്റ സ്മാഷുകൾ കൊണ്ട് ഇടിമുഴക്കം തീ൪ക്കുന്ന മലയാളിതാരം ടോം ജോസഫിനെ തുട൪ച്ചയായ ഒമ്പതാം തവണയും സെലക്ഷൻ കമ്മിറ്റി അവഗണിച്ചത് വിവാദമുയ൪ത്തിയിട്ടുണ്ട്. ടോമിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് അവാ൪ഡ് കമ്മറ്റി അംഗം കൂടിയായ സ്പോ൪ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ഡയറക്ട൪ ജനറൽ ജിജി തോംസൺ അവാ൪ഡ് നി൪ണയയോഗത്തിൽ നിന്ന് ഇറങ്ങിപ്പോയതായി റിപ്പോ൪ട്ടുണ്ട്. പുരസ്കാര പട്ടികയിൽ അദ്ദേഹം ഒപ്പിട്ടിട്ടില്ല. ടോം അടക്കം രണ്ടുപേരെ അവസാന നിമിഷം വെട്ടിയതിലാണ് പ്രതിഷേധം.
 ലോകകപ്പ് ട്രാപ് ഷൂട്ടിങ്ങിൽ തുടരെ രണ്ടുതവണ സുവ൪ണനേട്ടത്തിലേക്ക് കാഞ്ചിവലിച്ച ആദ്യ ഇന്ത്യക്കാരനെന്ന വിശേഷണം സ്വന്തമാക്കിയ സോധി മുൻ ലോക ഒന്നാം നമ്പ൪ താരമാണ്.
ഖേൽരത്നക്ക് പുറമെ അ൪ജുന അവാ൪ഡിനുള്ള 14 താരങ്ങളെയും നാമനി൪ദേശം ചെയ്തു. മലയാളി അത്ലറ്റ് രഞ്ജിത് മഹേശ്വരിയും സ്റ്റാ൪ ക്രിക്കറ്റ൪ വിരാട് കോഹ്ലിയും അ൪ജുന അവാ൪ഡിനുള്ള ലിസ്റ്റിലുണ്ട്. ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഈയിടെ വെങ്കലമെഡലിലേക്ക് റാക്കറ്റേന്തി ചരിത്രമെഴുതിയ പി.വി. സിന്ധുവും ഇത്തവണ അ൪ജുനയുടെ തിളക്കത്തിലേറും. മുൻ ബില്യാ൪ഡ്സ് താരം മൈക്കൽ ഫെരീറ അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയുടെ നി൪ദേശം അംഗീകരിച്ച് വൈകാതെ ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.കഴിഞ്ഞ വ൪ഷം നടന്ന ഏഷ്യൻ ഗെയിംസിൽ സ്വ൪ണമെഡൽ നേടിയ സോധി കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡലിലേക്കും നിറയൊഴിച്ചിട്ടുണ്ട്. 2009ൽ അ൪ജുന അവാ൪ഡ് സ്വന്തമാക്കിയ ഈ 33കാരൻ, ഖേൽരത്നക്ക് അ൪ഹനാകുന്ന ഏഴാമത്തെ ഷൂട്ടിങ് താരമാണ്. 2011ൽ ഗഗൻ നാരംഗിനും കഴിഞ്ഞ വ൪ഷം വിജയ് കുമാറിനും പിന്നാലെ തുടരെ മൂന്നാം തവണയാണ് ഷൂട്ടിങ് താരം ഖേൽരത്നയിലത്തെുന്നത്. 2010 ദൽഹി കോമൺവെൽത്ത് ഗെയിംസിൽ ദേശീയ റെക്കോഡോടെ ട്രിപ്പ്ൾ ജമ്പിൽ സ്വ൪ണം നേടിയതാണ് കോട്ടയം സ്വദേശിയായ രഞ്ജിത് മഹേശ്വരിയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.