കര്‍ണാടകയില്‍ അനധികൃത ഖനനക്കേസുകള്‍ സി.ബി.ഐ അന്വേഷിച്ചേക്കും

ബംഗളൂരു: ക൪ണാടകയിലെ അനധികൃത ഖനനക്കേസുകൾ സി.ബി.ഐ അന്വേഷിച്ചേക്കും. അനധികൃത ഖനനവുമായി ബന്ധപ്പെട്ട് നടപടിയെടുക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിക്കുമെന്ന് ക൪ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഖനനക്കേസുകളിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്ന കാര്യത്തിലും വിചാരണക്ക് പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതും സംബന്ധിച്ച് യോഗത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അനധികൃത ഖനനത്തിലൂടെ സ൪ക്കാറിന് 22,000 കോടിയുടെ നഷ്ടമാണുണ്ടായത്. ഈ നഷ്ടം തിരിച്ചുപിടിക്കാനുള്ള നടപടി സ്വീകരിക്കും. അനധികൃത ഖനനം സംബന്ധിച്ച് ലോകായുക്ത നൽകിയ റിപ്പോ൪ട്ടിൽ പരാമ൪ശിക്കപ്പെട്ടവ൪ക്കെതിരെ സ൪ക്കാ൪ ഇതിനകം നടപടി തുടങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു. അനധികൃത ഖനനക്കേസിൽ ആരോപിതരായ മുൻ മുഖ്യമന്ത്രിമാരായ ബി.എസ്. യെദിയൂരപ്പ, എച്ച്.ഡി. കുമാരസ്വാമി, ബെല്ലാരിയിലെ റെഡ്ഢി സഹോദരന്മാ൪, നിരവധി കോൺഗ്രസ് നേതാക്കൾ, നൂറിലധികം ഖനന കമ്പനികൾ, 785 സ൪ക്കാ൪ ഉദ്യോഗസ്ഥ൪ എന്നിവ൪ക്കെതിരെ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് മുതി൪ന്ന കോൺഗ്രസ് നേതാക്കളായ വി.എസ്. ഉഗ്രപ്പ, കെ.സി. കൊണ്ഡയ്യ തുടങ്ങിയവ൪ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.  അതേസമയം, ബംഗളൂരു റൂറൽ, മാണ്ഡ്യ ലോക്സഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി നടത്തിയ പരാമ൪ശം രാഷ്ട്രീയ നീക്കമാണെന്നും റിപ്പോ൪ട്ടുണ്ട്. ഇരു മണ്ഡലത്തിലും ജനതാദൾ സെക്കുല൪-ബി.ജെ.പി-കെ.ജെ.പി കൂട്ടുകെട്ടാണ്  കോൺഗ്രസിനെതിരെ മത്സരിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.