ഇന്ത്യയുടെ ജിസാറ്റ്-7 ദൗത്യത്തിനു തയാറെടുക്കുന്നു

ബംഗളൂരു: ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹം ജിസാറ്റ്-7 വിക്ഷേപണത്തിന് ഒരുങ്ങുന്നു. ആഗസ്റ്റ് 30ന് തെക്കേ അമേരിക്കയിലെ കൗറോവിൽനിന്നായിരിക്കും വിക്ഷേപണം. പ്രതിരോധ ആവശ്യങ്ങൾക്കു മാത്രമായുള്ള ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹമാണ് ഇതെന്ന് ഐ.എസ്.ആ൪.ഒ വൃത്തങ്ങൾ അറിയിച്ചു. നാവിക സേനയുടെ നീക്കങ്ങൾക്കും സൈനികരുമായുള്ള ആശയവിനിമയത്തിനും ഉപഗ്രഹം പ്രയോജനപ്പെടുത്തും.
അൾട്രാ ഹൈഫ്രീക്വൻസി (യു.എച്ച്.എഫ്), എസ് ബാൻഡ്, സി ബാൻറ്,കെ.യു ബാൻഡ് തുടങ്ങിയ സ്പെക്ട്രങ്ങളാണ് ജിസാറ്റ്-7 വഹിക്കുക.    2550 കിലോ ഭാരമുണ്ടാകും. ഭ്രമണപഥത്തിൽ 74 ഡിഗ്രി കിഴക്ക് രേഖാംശത്തിലായിരിക്കും ഉപഗ്രഹം  പ്രവ൪ത്തിക്കുക. ഖത്തറിൻെറ വാ൪ത്താവിനിമയ ഉപഗ്രഹമായ യുടെൽസാറ്റ് -25ബി ഇസ്ഹെയ്ൽ-1നൊപ്പമായിരിക്കും ജിസാറ്റ്-7ൻെറ വിക്ഷേപണം. ഈ രണ്ട് ഉപഗ്രഹങ്ങളും വഹിക്കുന്ന ഫ്രഞ്ച് കമ്പനിയുടെ ഏരിയാൻ സ്പേസിൻെറ  വി.എ215 വിക്ഷേപിണി  ദൗത്യത്തിനു തയാറെടുപ്പ് പൂ൪ത്തിയാക്കി. സൈനിക വാ൪ത്താവിനിമയ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ജിസാറ്റ്-7നു കഴിയുമെന്ന് ഐ.എസ്.ആ൪.ഒ അവകാശപ്പെട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.