ഇശ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍: പി.പി. പാണ്ഡെയെ കാണാനില്ലെന്ന് പൊലീസ്

അഹമ്മദാബാദ്: ഇശ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിലെ പ്രതിയും ഗുജറാത്ത് എ.ഡി.ജി.പിയുമായ പി.പി.പാണ്ഡെയെ കാണാനില്ലെന്ന് പൊലീസ്. ഇശ്രത്ത് കേസിൽ ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുട൪ന്ന് അറസ്റ്റ് ഒഴിവാക്കാൻ ഒളിവിൽ പേയായതാകാമെന്നാണ് പ്രാഥമിക നിഗമനം.

 പാണ്ഡെയെ കണ്ടത്താനുള്ള ശ്രമം  ഊ൪ജ്ജിതമാക്കിയതായി ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു.  പാണ്ഡെ സംസ്ഥാനം വിടാതിരിക്കാൻ  എല്ലാ ജില്ലാ പോലീസ് സുപ്രണ്ട൪മാ൪ക്കും സിറ്റി പോലീസ് കമ്മീഷണ൪മാ൪ക്കും സംസ്ഥാന പോലീസ് മേധാവി നി൪ദ്ദേശം നൽകിയിട്ടുണ്ട്.

വിചാരണ കോടതി ജാമ്യം നിഷേധിക്കപ്പെട്ടതിന് തൊട്ട് പിന്നാലെ പാണ്ഡെക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു. തുട൪ന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടാകത്തതിനെ തുട൪ന്നാണ് സുപ്രീം കോടതിയെ സമീച്ചിരിക്കുകയായിരുന്നു. പാണ്ഡെയുടെ ഹരജിയിൽ  തിങ്കളാഴ്ച്ചയാണ് സുപ്രീം കോടതി വാദം കേൾക്കുക. അതിനിടെ അറസ്റ്റ് ഉണ്ടാവാതിരിക്കാൻ പാണ്ഡെ ഒളിവിൽ കഴിയുകയാണെന്നാണ് വിലയിരുത്തുന്നത്.

2004 ജൂണിൽ   ഇശ്രത്ത് ജഹാനും  ജാവേദ് ശൈഖ് എന്ന പ്രാണേഷ്കുമാ൪ പിള്ളയുമുൾപ്പെടെ നാലുപേരെ അഹമ്മദാബാദിൽ വെച്ച് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പടുത്തുകയായിരുന്നു.  എ.ഡി.ജി.പി  പി.പി.പാണ്ഡെ ഏറ്റുമുട്ടലിൻെറ മുഖ്യ സൂത്രധാരനാണെന്ന് സി.ബി.ഐ കണ്ടെത്തി കുറ്റപത്രം സമ൪പ്പിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.