ബി.ജെ.പി ഓഫിസില്‍ ലഭിച്ച ഭീഷണിക്കത്തുമായി ബന്ധമില്ല -മഅ്ദനി

കോയമ്പത്തൂ൪: ബി.ജെ.പി ഓഫിസിൽ ലഭിച്ച ഭീഷണിക്കത്തുമായി തനിക്ക് ബന്ധമില്ളെന്ന് പി.ഡി.പി ചെയ൪മാൻ അബ്ദുന്നാസി൪ മഅ്ദനി. കോയമ്പത്തൂരിലെ അഭിഭാഷകനായ വി. നന്ദകുമാ൪  മുഖേന പ്രസിദ്ധീകരണത്തിന് നൽകിയ പ്രസ്താവനയിലാണ് മഅ്ദനി ഇക്കാര്യം വ്യക്തമാക്കിയത്.
കോയമ്പത്തൂ൪ പ്രസ്ക്ളബിൽ വാ൪ത്താസമ്മേളനം നടത്തിയ അഡ്വ. നന്ദകുമാ൪ മഅ്ദനിയുടെ കത്തിൻെറ പക൪പ്പുകളും വിതരണം ചെയ്തു. ബി.ജെ.പി ഓഫിസിൽ ലഭിച്ച കത്തിൻെറ പക൪പ്പ് ബംഗളൂരു ജയിലിൽ  മഅ്ദനിയെ കാണിച്ചിരുന്നതായി നന്ദകുമാ൪ അറിയിച്ചു.
മഅ്ദനിക്കെതിരായ മുഴുവൻ കേസുകളും പിൻവലിച്ച് അദ്ദേഹത്തെ ജയിലിൽനിന്ന് വിട്ടയച്ചില്ളെങ്കിൽ കോയമ്പത്തൂരിലെ 12 ബി.ജെ.പി, ഹിന്ദുമുന്നണി നേതാക്കളെ അപായപ്പെടുത്തുമെന്നാണ് കത്തിൽ പറയുന്നത്. പി.ഡി.പിയുടെ വ്യാജ ലെറ്റ൪ ഹെഡിൽ ബി.ജെ.പി ഓഫിസിലേക്ക് അയച്ച കത്ത് തന്നെ അദ്ഭുതപ്പെടുത്തിയതായി മഅ്ദനി പറയുന്നു. പി.ഡി.പി രൂപവത്കരിച്ച് രണ്ട് ദശാബ്ദങ്ങൾക്കിടെ രാഷ്ട്രീയ കൊലപാതകങ്ങളോ വധശ്രമങ്ങളോ നടത്തിയിട്ടില്ല. മതസൗഹാ൪ദം തക൪ക്കാനും കുഴപ്പങ്ങൾ സൃഷ്ടിക്കാനും കുബുദ്ധികൾ നടത്തുന്ന ഇത്തരം ശ്രമങ്ങളിൽ വഞ്ചിതരാവരുത്. സേലത്തുൾപ്പെടെ തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ നടന്ന വ൪ഗീയ സംഘ൪ഷങ്ങളെ അപലപിക്കുന്നതായും മഅ്ദനി പ്രസ്താവനയിൽ അറിയിച്ചു.
ഒരാഴ്ച മുമ്പാണ് കോയമ്പത്തൂ൪ നഗരത്തിലെ ബി.ജെ.പി ഓഫിസിൽ ഭീഷണികത്ത് ലഭിച്ചത്. പാലക്കാട്ടുനിന്നാണ് കത്തയച്ചിരുന്നത്. തുട൪ന്ന് ബി.ജെ.പി സിറ്റി പൊലീസ് കമീഷണ൪ക്ക് പരാതി നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.