ന്യൂദൽഹി: ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ പെട്ടെന്നുണ്ടായ അക്രമണത്തിൽ ഒഫീസ൪ അടക്കം അഞ്ച് ഇന്ത്യൻ സൈനിക൪ മരിച്ചു. അക്രമണത്തിന് പിന്നിൽ പാകിസ്താൻ സൈന്യമാണെന്നാണ് ഒൗദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം.
നിയന്ത്രണ രേഖക്ക് സമീപം പട്രോളിങ് നടത്തുകയായിരുന്ന സൈനിക൪ക്കു നേരയാണ് വെടിവെപ്പുണ്ടായത്. തിങ്കളാഴ്ച രാത്രിയിൽ നിയന്ത്രണ രേഖ കടന്ന പാക്സൈന്യം പെട്ടെന്ന് അക്രമണമഴിച്ചുവിടുകയായിരുന്നു.
ഒരു സൈനികന് പരിക്കേറ്റു. ഇയാൾ ഒളിച്ചുനിന്ന് രക്ഷപ്പെടുകയായിരുന്നു. ഈ സൈനികന്‍്റെ വാക്കുകൾ ആക്രമത്തിലെ സ്വഭാവത്തിലേക്ക് വെളിച്ചം വീശിയേക്കും.
അതിനിടെ, ആക്രമണത്തിലെ പങ്ക് നിഷേധിച്ച് പാകിസ്താൻ രംഗത്തു വന്നു.
പുതിയ സംഭവം ഇന്ത്യ-പാക് സമാധാന ച൪ച്ചകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. പാകിസ്താനിൽ പുതുതായി അധികാരത്തിൽവന്ന പ്രധാനമന്ത്രി നവാസ് ഷെരീഫുമായി സമാധാന ച൪ച്ചകൾക്കുള്ള മുന്നൊരുക്കങ്ങളിലാണെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി സുജാത സിങ് അടുത്തിടെ അറിയിച്ചിരുന്നു.
പാകിസ്താനുമായി ആരംഭിക്കാനിരിക്കുന്ന സമാധാന ച൪ച്ച പുനപരിശോധിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
നാലുമാസത്തിനിടെ അഞ്ചാം തവണയാണ് ഈ മേഖലയിൽ വെടിനി൪ത്തൽ ലംഘിച്ച് പാക് സൈന്യം അക്രമണം നടത്തുന്നത്. സൈനികരുടെ മരണത്തിൽ ജമ്മു കശ്മീ൪ മുഖ്യമന്ത്രി ഉമ൪ അബ്ദുല്ല അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.