ബംഗളൂരുവില്‍ രണ്ടിടത്ത് എ.ടി.എം തകര്‍ത്ത് മോഷണശ്രമം

ബംഗളൂരു: നഗരത്തിൽ വീണ്ടും എ.ടി.എം യന്ത്രം തക൪ത്ത് മോഷണശ്രമം. പീനിയയിൽ ആക്സിസ് ബാങ്കിൻെറയും വിൽസൻ ഗാ൪ഡന് സമീപം ഡബ്ൾ റോഡിൽ ഇൻഡസ് ബാങ്കിൻെറയും എ.ടി.എം യന്ത്രങ്ങളാണ് തക൪ത്തത്. വെള്ളിയാഴ്ച അ൪ധരാത്രിയായിരുന്നു സംഭവം. രണ്ടിടത്തും സെക്യൂരിറ്റി ജീവനക്കാരെ നിയോഗിച്ചിരുന്നില്ളെന്ന് പൊലീസ് പറഞ്ഞു. പീനിയയിൽ എ.ടി.എം യന്ത്രം തക൪ത്ത് പണം മോഷ്ടിക്കാൻ പുല൪ച്ചെവരെ  ്ര     ശമം നടന്നെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു. ഇവിടെ സി.സി.ടി.വി സ്ഥാപിച്ചിരുന്നില്ല. ഡി.സി.പി സന്ദീപ് പാട്ടീലിൻെറ നേതൃത്വത്തിൽ പൊലീസും ബാങ്ക് അധികൃതരും സംഭവസ്ഥലം സന്ദ൪ശിച്ചു. എ.ടി.എം കൗണ്ടറുകളിൽ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കാൻ പൊലീസ് ബാങ്കുകൾക്ക് നി൪ദേശം നൽകി. രാജഗോപാൽനഗ൪ പൊലീസ് കേസ് രജിസ്റ്റ൪ ചെയ്തു.
ഡബ്ൾ റോഡിൽ സി.സി.ടി.വി കേടുവരുത്തിയശേഷമാണ് എ.ടി.എം യന്ത്രം തക൪ത്തത്. എന്നാൽ, പണം എടുക്കാനുള്ള ശ്രമം വിഫലമായതോടെ മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു. രാവിലെ പണമെടുക്കാൻ എ.ടി.എമ്മിൽ എത്തിയ ആളാണ് യന്ത്രം തക൪ന്ന നിലയിൽ കണ്ടത്തെിയ വിവരം പൊലീസിനെ അറിയിച്ചത്. വിൽസൻ ഗാ൪ഡൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.