65 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു

കൊളംബൊ: മത്സ്യബന്ധനത്തിന് പുറപ്പെട്ട 65 ഇന്ത്യൻ തൊഴിലാളികളെ  ലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ഒൻപത് യാത്രക്കാരെയും സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമുദ്രാതി൪ത്തി ലംഘിച്ചുവെന്ന് ആരോപിച്ചാണ് അറസ്്റ്റ്.  നാല് യാത്രക്കാരുൾപ്പെടെ 38 പേരെ വടക്കൻ തീരദേശ മേഖലയായ പെ¤്രഡാക്ക് സമീപത്തുവെച്ചും ബാക്കിയുള്ളവരെ മുല്ലത്തീവിന് സമീപത്തുനിന്നുമാണ്  പിടികൂടിയതെന്ന്  നാവിക കമാൻഡ൪ കൊസാല വ൪ണകുലസൂര്യ പറഞ്ഞു.

ചൊവ്വാഴ്ച്ച രാത്രിയോടെ പിടികൂടിയ ഇവരെ വടക്ക് പടിഞ്ഞാറൻ തീരദേശ ജില്ലയായ ത്രിൻകോമാലീയിൽ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി കമാൻഡ൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.