ഭുട്ടോ വധം: മുശര്‍റഫിനെതിരെ ആറിന് കുറ്റംചുമത്തും

ഇസ്ലാമാബാദ്:  പാകിസ്താൻ മുൻ  പ്രധാനമന്ത്രി ബേനസീ൪  ഭുട്ടോ വധക്കേസിലും ഗൂഢാലോചനക്കുറ്റത്തിലും  മുൻ പട്ടാളമേധാവി പ൪വേസ്  മുശ൪റഫിനെതിരെ  കുറ്റം ചുമത്തുന്നത് അടുത്ത ആഴ്ചയിലേക്ക് മാറ്റി.  അതേസമയം, അക്ബ൪  ബക്തി വധക്കേസുമായി ബന്ധപ്പെട്ട് മുശ൪റഫ്  സമ൪പ്പിച്ച  ജാമ്യഹ൪ജി കോടതി തള്ളി.  കനത്ത  സുരക്ഷാ ക്രമീകരണങ്ങളുടെ അകമ്പടിയിലാണ്  മുശ൪റഫ്   റാവൽപിണ്ടിയിലെ തീവ്രവാദ  വിരുദ്ധ കോടതിയിൽ ഭുട്ടോ വധക്കേസ്  വിചാരണക്കത്തെിയത്.   ആഗസ്റ്റ്  6ന് മുശ൪റഫിനു മേൽ  കുറ്റം ചുമത്തി വിധി പ്രസ്താവിക്കുമെന്ന് ജഡ്ജി ഹബീബുറഹ്മാൻ  അറിയിച്ചു.     
റാവൽപിണ്ടിയിലെ ലിയാഖത്ത് ബഗിൽ  തെരഞ്ഞെടുപ്പ് പ്രചാരണം  കഴിഞ്ഞ് മടങ്ങവെ  2007 ഡിസംബ൪ 27നാണ് ബേനസീ൪  ഭുട്ടോ കൊല്ലപ്പെട്ടത്. റാവൽപിണ്ടിയിലെ പ്രത്യക  കോടതിയിലാണ് ഭുട്ടോ വധക്കേസ് വിചാരണ നടക്കുന്നത്. തുട൪വിചാരണക്ക് ആഗസ്റ്റ് ആറിന്  കോടതിയിൽ  ഹാജരാക്കുന്ന മുശ൪റഫിനെതിരെ  കൊലപാതകത്തിന്  കൂട്ടുനിൽക്കൽ,  കൊലപാതക  ശ്രമം തുടങ്ങിയ  കേസുകളായിരിക്കും ചുമത്തുക.  സുരക്ഷാ കാരണങ്ങളാൽ  കഴിഞ്ഞ രണ്ടു  തവണ മുശ൪റഫിന്  കോടതിയിൽ  ഹാജരാവാൻ  സാധിച്ചിരുന്നില്ല.  
അതിനിടെ, മുശ൪റഫിൻെറ ബാങ്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാൻ  കോടതി നി൪ദേശം നൽകി.  മുശ൪റഫിൻെറ അഭിഭാഷകൻ  ഇൽയാസ് സിദ്ദീഖിയെയാണ് അക്കൗണ്ട്  പുനഃസ്ഥാപിക്കാൻ  ചുമതലപ്പെടുത്തിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.