ബാംഗളൂരു: അന്തരീക്ഷ മലീനീകരണമുണ്ടാക്കാത്ത ഹൈഡ്രജൻ സെല്ലുകൾ ഉപയോഗിച്ച് ഓടുന്ന ബസുകൾ നിരത്തിലത്തെുന്നു. ടാറ്റാ മോട്ടോഴ്സ് ലിമിറ്റഡും (ടി.എം.എൽ) ഇന്ത്യൻ സ്പേസ് റിസ൪ച്ച് ഓ൪ഗനൈസേഷനും (ഐ.എസ്.ആ൪.ഒ) ചേ൪ന്നാണ് ഇത്തരത്തിൽ ബസ് വികസിപ്പിച്ചത്. ഇത്തരത്തിൽ വികസിപ്പിച്ച ബസ് തമിഴ്നാട്ടിലെ ഐ.എസ്.ആ൪.ഒ കേന്ദ്രത്തിലെ ലിക്വിഡ് പ്രൊപൾഷൻ സിസ്റ്റംസ് സെൻററിൽ പ്രദ൪ശിപ്പിച്ചു.
ഉയ൪ന്ന മ൪ദത്തിലുള്ള ഹൈഡ്രജൻ സെല്ലുകൾ ബസിൻെറ മുകൾ വശത്ത് ഘടിപ്പിക്കുകയാണ് ചെയ്യുക. ഈ ബസ് നിരത്തിലത്തെിയാൽ പിന്നെ ബസുടമകൾക്ക് ഡീസൽ വിലയെ പേടിക്കേണ്ടി വരില്ല. അന്തരീക്ഷ മലിനീകരണത്തിനും ഇവ കാരണമാകില്ല. പക്ഷേ, ചെലവ് ഏറിയതായിരിക്കുമെന്ന വിലയിരുത്തൽ ഉണ്ട്. സി.എൻ.ജി ഉപയോഗിക്കുന്ന ബസുകളിലായിരിക്കും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാനാവുക.
റോക്കറ്റിനുപയോഗിക്കുന്ന ക്രയോജനിക് സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ വ൪ഷങ്ങൾ നീണ്ട പരീക്ഷണത്തിനൊടുവിലാണ് ഇത് സാധ്യമായത്. എന്നാൽ, ഇത് പൂ൪ണമായും ക്രയോജനിക് സാങ്കേതിക വിദ്യയല്ളെന്നും ദ്രവ ഹൈഡ്രജൻ കൈകാര്യം ചെയ്തതാണെന്നും ഐ.എസ്.ആ൪.ഓ ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.