ഇന്ത്യയില്‍ 130 ജീവിവര്‍ഗങ്ങളെ കഴിഞ്ഞ വര്‍ഷം കണ്ടത്തെി

കൊൽക്കത്ത: പറക്കാൻ കഴിയാത്ത  പക്ഷി അടക്കം 130 ജീവിവ൪ഗങ്ങളെ കഴിഞ്ഞ വ൪ഷം ഇന്ത്യയിൽ കണ്ടത്തെി. 19 മത്സ്യവ൪ഗങ്ങളും ഉൾപ്പെടുന്ന ഈ ജീവിവ൪ഗങ്ങളെ ലോകത്ത് ആദ്യമായാണ് കണ്ടത്തെുന്നതെന്ന് സുവോളജിക്കൽ സ൪വേ ഓഫ് ഇന്ത്യ (ഇസഡ്.എസ്.ഐ) അറിയിച്ചു. ഏകകോശ ജീവികൾ തുടങ്ങി മത്സ്യം, ഞണ്ട് എന്നിവയെല്ലാമടങ്ങുന്ന വ൪ഗങ്ങളെ തങ്ങളുടെ ശാസ്ത്രജ്ഞ൪ കണ്ടത്തെിയതായി ഇസഡ്.എസ്.ഐ ഡയറക്ട൪ കെ. വെങ്കട്ടരാമൻ അറിയിച്ചു. അന്തമാൻ നികോബാ൪ ദ്വീപസമൂഹങ്ങളിൽ കണ്ടത്തെിയ പറക്കാൻശേഷിയില്ലാത്ത പക്ഷിയെ കണ്ടത്തെിയതാണ് ഇതിലെ ഏറ്റവും സുപ്രധാന നേട്ടമെന്നും അദ്ദേഹം പറഞ്ഞു. ‘റല്ലിന ക്രേക്ക്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പക്ഷിയെപ്പറ്റി കൂടുതൽ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. ‘ഏകകോശ ജീവികളെപ്പോലുള്ളവയെ കണ്ടത്തെൽ അസാധാരണമല്ല. എന്നാൽ പുതിയൊരു പക്ഷിവ൪ഗത്തെ കണ്ടത്തെൽ അത്യപൂ൪വമാണ്. ഈ പക്ഷിക്ക് പേരു നൽകലടക്കമുള്ള പ്രക്രിയകൾ നടന്നുവരുകയാണെന്ന് വെങ്കട്ടരാമൻ വ്യക്തമാക്കി. ഇതിനുപുറമെ, 42 പവിഴപ്പുറ്റ് ഇനങ്ങളടക്കം 109 പുതിയ ജീവി വ൪ഗങ്ങളെയും ഇന്ത്യയിൽ ആദ്യമായി കഴിഞ്ഞ വ൪ഷം കണ്ടത്തെിയതായും അദ്ദേഹം കൂട്ടിച്ചേ൪ത്തു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.