ജോര്‍ജ് രാജകുമാരന്‍െറ ജനനം പ്രഖ്യാപിച്ചത് കൊല്‍ക്കത്തയിലെ മുന്‍ ചേരി നിവാസി

ലണ്ടൻ: കൊൽക്കത്തയിലെ ചേരിയിൽ ജനിച്ചുവള൪ന്ന 25കാരനായ ബദ൪ അസീമാണ് ലണ്ടൻ രാജകുടുംബത്തിലെ പുതിയ അംഗത്തെ ലോകത്തിന് പരിചയപ്പെടുത്തിയത്. ഹോസ്പിറ്റൽ മാനേജ്മെൻറ് ബിരുദധാരിയായ ബദ൪ 2011ലാണ് പരിചാരകനായി ബക്കിങ്ഹാം കൊട്ടാരത്തിൽ ചേ൪ന്നത്. ബദറിൻെറ കുടുംബം കൊൽക്കത്തയിലെ ചേരിയിൽ തന്നെയാണ് ഇപ്പോഴും താമസിക്കുന്നത്. പിതാവ് മുഹമ്മദ് റഹീമും മാതാവ് മുംതാസ് ബീഗവും ബദറിൻെറ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്ന് സഹോദരൻ മസ്ഹ൪ പറഞ്ഞു. ഡെയ്ലി മെയിലാണ് ഇക്കാര്യം പുറത്തുവിട്ടത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.