ജറൂസലം: 104 ഫലസ്തീൻ തടവുകാരെ വിട്ടയക്കാൻ ഇസ്രായേൽ അധികൃത൪ തീരുമാനിച്ചു. ഫലസ്തീനുമായി എത്തിച്ചേരുന്ന സമാധാന കരാറുകൾക്ക് ഇനിമുതൽ ഹിതപരിശോധന വഴി ജനങ്ങളുടെ അംഗീകാരം തേടുമെന്നും ഇസ്രായേൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ബിൽ ഇസ്രായേൽ പാ൪ലമെൻറ് ഞായറാഴ്ച പാസാക്കി.
ഫലസ്തീനിൻെറ സമാധാന ബില്ലിനെ അംഗീകരിക്കുന്നുവെന്നും കരാറുകൾ ജനപരിശോധനക്ക് വിടുന്നുവെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിൻെറ ഓഫിസ് അറിയിച്ചു. ഈ മാസം 30ന് വാഷിങ്ടണിൽ ഇസ്രായേലിൻെറയും ഫലസ്തീനിൻെറയും പ്രതിനിധികൾ തമ്മിൽ സമാധാന ച൪ച്ച നടത്തുമെന്ന് നേരത്തേ നിശ്ചയിച്ചിരുന്നു. രാജ്യത്തിൻെറ ഭാവിക്കുവേണ്ടി കരാറുകളെ ജനഹിത പരിശോധനക്ക് വിടുകയാണെന്നും അതുവഴി പൗരന്മാ൪ക്ക് നേരിട്ട് അവരുടെ തീരുമാനം അറിയിക്കാനാവുമെന്നും നെതന്യാഹു പ്രതികരിച്ചു. ഇസ്രായേൽ 104 ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചതിന് തൊട്ടുപിറകെയാണ് ബിൽ അംഗീകാരം നേടിയത്. വാഷിങ്ടണിൽ നടക്കാൻ പോകുന്ന സമാധാന യോഗത്തിൽ യു.എസ് ഉദ്യോഗസ്ഥരും ഫലസ്തീനെ പ്രതിനിധാനംചെയ്ത് സാഹെബ് ഇറകത്തും ഇസ്രായേലിനെ പ്രതിനിധാനംചെയ്ത് ത്സിപിലിവിനിയും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.